വീ​ടി​ന് മു​ക​ളി​ല്‍ മ​ണ്ണി​ടി​ഞ്ഞു വീ​ണു
Monday, July 22, 2019 1:38 AM IST
ബ​ദി​യ​ഡു​ക്ക: ചെ​ന്നാ​ര്‍​ക​ട്ട​യി​ലെ വി​ശ്വ​നാ​ഥ റൈ​യു​ടെ വീ​ട്ടി​ലേ​ക്ക് കു​ന്നി​ടി​ഞ്ഞ് വീ​ണ് കേ​ടു​പാ​ടു​പ​റ്റി. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഭാ​ര്യ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ദി​യ​ടു​ക്ക-​പെ​ര്‍​ള റോ​ഡി​ല്‍ ക​രി​മ്പി​ല​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.
നാ​ട്ടു​കാ​ര്‍ മ​രം മു​റി​ച്ച് മാ​റ്റി​യ​തോ​ടെ താ​ത്കാ​ലി​ക ഗ​താ​ഗ​തം ആ​രം​ഭി​ച്ചു. പി​ന്നീ​ട് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി മ​രം പൂ​ര്‍​ണമാ​യും നീ​ക്കി. ഇ​തേ റോ​ഡി​ല്‍ ഉ​ക്കി​ന​ടു​ക്ക​യി​ലും റോ​ഡി​ല്‍ മ​രം ക​ട​പു​ഴ​കി വീ​ണി​രു​ന്നു. ബ​ന്തി​യോ​ട് കി​ണ​ര്‍ താ​ഴ്ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ബ​ന്തി​യോ​ട് കൊ​ക്ക​ച്ച​ലി​ലെ ഷം​സു​ദ്ദീ​ന്‍റെ വീ​ട്ട് മു​റ്റ​ത്തെ കി​ണ​റാ​ണ് പൂ​ര്‍​ണ​മാ​യും താ​ഴ്ന്ന​ത്.