മ​ണ്ണി​ടി​ഞ്ഞ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു; വീ​ട്ടുകി​ണ​ർ താ​ഴ്ന്നു
Monday, July 22, 2019 1:38 AM IST
നീ​ലേ​ശ്വ​രം:​ നി​ർ​ത്താ​തെ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ നീ​ലേ​ശ്വ​ര​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ഴ​ക​ളും തോ​ടു​ക​ളും റോ​ഡു​ക​ളും നി​റ​ഞ്ഞൊ​ഴു​കി സു​വ​ർ​ണവ​ല്ലി ശാ​സ്താ​മൂ​ല​യി​ലെ ബാ​ല​ന്‍റെ വീ​ട് മ​ണ്ണി​ടി​ഞ്ഞ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.
പേ​രോ​ലി​ലെ വാ​ണി​യം വ​യ​ലി​ൽ പു​ഷ്പ​ല​ത​യു​ടെ വീ​ട്ടുകി​ണ​ർ താ​ഴ്ന്നു.
ദു​രി​ത​ബാ​ധിത ​പ്ര​ദേ​ശ​ങ്ങ​ളും വീ​ടു​ക​ളും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ​ കെ.​പി. ജ​യ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​രാ​ട​ങ്ങി​യ സം​ഘം സ​ന്ദ​ർ​ശി​ച്ചു.
പേ​രോ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ തു​ള​സി​രാ​ജും സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.