വ​ന​ത്തി​നു​ള്ളി​ല്‍ അ​സ്ഥി​കൂ​ടം: പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി
Monday, July 22, 2019 1:39 AM IST
മു​ള്ളേ​രി​യ: ആ​ദൂ​ര്‍ കൊ​ട്ടി​യാ​ടി ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം വ​ന​ത്തി​ല്‍ പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. വ​ന​ത്തി​നു​ള്ളി​ല്‍ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം ആ​ദൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​ന് ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി.
മ​ര​ണ​ത്തി​ല്‍ ദു​രു​ഹ​ത​യി​ല്ലെ​ന്നും മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ തെ​ളി​ഞ്ഞ​താ​യും ആ​ദൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്രേം​സ​ദ​ന്‍ പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന രീ​തി​യി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും ഒ​രു വി​ഷ​കു​പ്പി​യും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടോ​ടെ​യാ​ണ് കൊ​ട്ടി​യാ​ടി റോ​ഡി​ല്‍ നി​ന്നും 25 മീ​റ്റ​ര്‍ അ​ക​ലെ പ​ര​പ്പ വ​ന​ത്തി​ലാ​ണ് പൂ​ര്‍​ണ​മാ​യും അ​ഴു​കി​യ മൃ​ത​ദേ​ഹ​ത്തി​ന്റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്ത് നി​ന്നും ഒ​രു നൈ​ലോ​ണ്‍ ക​യ​ര്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ട്ടി​യാ​ടി ചെ​ക്ക്‌​പോ​സ്റ്റി​ലെ വാ​ച്ച​റാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്.
ആ​ദൂ​ര്‍ പോ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. പ​രി​ശോ​ധ​ന​ക്കാ​യി പോ​ലീ​സ് സ​ര്‍​ജ​നെ എ​ത്തി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും വ​രാ​ന്‍ അ​സൗ​ക​ര്യ​മു​ണ്ടെ​ന്നാ​ണ് സ​ര്‍​ജ​ന്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​സ്ഥി​കൂ​ടം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ന്‍ പോ​ലീ​സ് ത​യാ​റാ​യ​ത്. ആ​ദൂ​ര്‍ എ​സ്ഐ നി​ബി​ന്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.
അ​തേ​സ​മ​യം ആ​ദൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും ഒ​രു മാ​സം മു​മ്പ് ഇ​രി​യ​ണ്ണി സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബ​ന്ധു​ക്ക​ള്‍ സ്ഥ​ല​ത്തെ​ത്തി വ​സ്ത്രം ക​ണ്ട് സ്ഥി​രീ​ക​രി​ച്ചു​വെ​ങ്കി​ലും ഫോ​റ​ന്‍ സി​ക് റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​ന് ശേ​ഷ​മെ മൃ​ത​ദേ​ഹം വി​ട്ടു കൊ​ടു​ക്കു​വാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ സ​മ​യം ബേ​ഡ​കം സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും ഒ​രാ​ളെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ മൃ​ത​ദേ​ഹം ആ​രു​ടെ​തെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു.