നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക്് വി​മു​ഖ​ത: ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്
Monday, February 24, 2020 1:09 AM IST
പ​യ്യ​ന്നൂ​ര്‍: നീ​തി​ക്കാ​യി കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​വെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്. പ​യ്യ​ന്നൂ​രി​ല്‍ നി​ര്‍​മി​ക്കു​ന്ന കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന വേ​ള​യി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​ഴോ എ​ട്ടോ ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തെ​ന്ന് സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. കാ​ര്യ​ക്ഷ​മ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും നീ​തി ല​ഭി​ക്കാ​തെ വ​രു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.
ശി​ലാ​സ്ഥാ​പ​ന ക​ര്‍‌​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജ​സ്റ്റീ​സ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളോ​ട് യോ​ജി​പ്പാ​ണു​ള്ള​തെ​ന്നും അ​ധി​കം സം​സാ​രി​ക്ക​രു​തെ​ന്ന ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ല്‍ മ​റ്റൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും കോ​ട​തി കെ​ട്ടി​ട നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ, ജി​ല്ലാ ജ​ഡ്ജ് ടി. ​ഇ​ന്ദി​ര, പ​യ്യ​ന്നൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്
സി.​വി. രാ​മ​കൃ​ഷ്ണ​ന്‍. മു​നി​സി​പ്പ​ൽ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍, കൗ​ണ്‍​സി​ല​ര്‍ എ.​കെ. ശ്രീ​ജ, പി.​ഡ​ബ്ല്യു​ഡി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ര്‍ സൈ​ജ മോ​ള്‍ എ​ന്‍. ജേ​ക്ക​ബ്, പ​യ്യ​ന്നൂ​ര്‍ സ​ബ് ജ​ഡ്ജ് കെ.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍, ന്യാ​യാ​ധി​പ​ന്മാ​ര്‍, അ​ഭി​ഭാ​ഷ​ക​ര്‍,കോ​ട​തി ജീ​വ​ന​ക്കാ​ര്‍, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്ക​ടു​ത്തു.14 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ഞ്ചു​നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.