വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി രൂ​പ​രേ​ഖ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു
Sunday, October 24, 2021 11:25 PM IST
കു​ള​ത്തൂ​പ്പു​ഴ: ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​വും വ​ന​സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ദ്ധ​തി രൂ​പ​രേ​ഖ പ്ര​കാ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം വി​ല്ലു​മ​ല വ​നം​സം​ര​ക്ഷ​ണ​സ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം തെ​ന്മ​ല വ​നം​റെ​യി​ഞ്ച് ഓ​ഫീ​സ​ര്‍ ബി. ​ആ​ര്‍. ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. സ​മി​തി​യു​ടെ അ​ഞ്ചു​വ​ര്‍​ഷ​ക്കാ​ല​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും ആ​ദി​വാ​സി ഊ​രു​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും വേ​ണ്ടി സൂ​ക്ഷ്മാ​സൂ​ത്ര​ണ​രേ​ഖ​ത​യ്യാ​റാ​ക്കി​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. ഊ​രി​ലേ​ക്കു​ള​ള പാ​ത​ക​ളും അ​രു​വി​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും വാ​സ​സ​ല​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തി ത​യ്യാ​റാ​ക്കു​ന്ന രൂ​പ രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ത​യ്യാ​റാ​ക്കു​ന്ന​തെ​ന്ന് റെ​യി​ഞ്ചോ​ഫീ​സ​ര്‍ പ​റ​ഞ്ഞു.
സ​മി​തി പ്ര​സി​ഡ​ന്‍റ് ത​ങ്ക​പ്പ​ന്‍​കാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത​കു​മാ​രി, ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ​ര്‍ ആ​ര്‍. സ​ജീ​വ്, പ​ദ്ധ​തി കോ​ഡി​നേ​റ്റ​ര്‍ ര​ഞ്ജ​ന കു​മാ​ര്‍, സു​നീ​ഷ്, വ​ന​പാ​ല​ക​രാ​യ സി. ​ബി​ജു​കു​മാ​ർ, ടി. ​സു​നി​ൽ​കു​മാ​ർ, രാ​ഹു​ൽ​സിം​ഗ്, അ​നി​രു​ദ്ധ​ൻ, ഗ​ണേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.