മു​ഴ​താ​ങ്ങ് അം​ബേ​ദ്‌​ക​ര്‍ കോ​ള​നി​യി​ല്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം
Thursday, May 5, 2022 11:51 PM IST
അ​ഞ്ച​ല്‍: ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴ​താ​ങ്ങ് അം​ബേ​ദ്‌​ക​ര്‍ കോ​ള​നി​യി​ല്‍ കൊ​ല്ലം റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ര്‍​ശ​നം. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു സ്ഥ​ല​ത്തെ​ത്തി​യ ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​ബി ര​വി അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ള​നി​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. കോ​ള​നി​യി​ല്‍ എ​ത്തി​യ അ​ദേ​ഹം പ്ര​ദേ​ശ​വാ​സി​ക​ളോ​ട് കാ​ര്യ​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ചു പു​റ​ത്തു​നി​ന്നും ധാ​രാ​ള​മാ​യി ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ എ​ത്തു​ന്നു​വെ​ന്നും ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ​ലി​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ന്നു​വെ​ന്നും കോ​ള​നി നി​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യം എ​സ്പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന പു​ന​ലൂ​ര്‍ ഡി​വൈ​എ​സ്പി ബി ​വി​നോ​ദ് ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ജി വി​നോ​ദ് എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​ന്ന എ​സ്പി ​നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണമെന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം പെ​ട്രോ​ളിം​ഗ് ഉ​ണ്ടാ​ക​ണം. കോ​ള​നി​യി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണം, കൗ​ണ്‍​സി​ലിം​ഗ് അ​ട​ക്ക​മു​ള്ള​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ല പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി ​അ​ജ​യ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും വാ​ര്‍​ഡ്‌ മെ​മ്പ​റു​മാ​യ ഷൈ​ന്‍ ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ​ണ്‍ വി ​രാ​ജ്, സി​പി​എം ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍ ബി​ജു എ​ന്നി​വ​രും കോ​ള​നി​യി​ല്‍ എ​ത്തി​യി​രു​ന്നു.