ഗ​വ​. ട്രൈ​ബ​ൽ എ​ൽപി സ്കൂളിൽ ക്യാന്പ് സംഘടിപ്പിച്ചു
Thursday, February 29, 2024 11:26 PM IST
കു​ള​ത്തൂ​പ്പു​ഴ: ഗ​വ​. ട്രൈ​ബ​ൽ എ​ൽപിഎ​സ് ഇ​ട​പ്പ​ണ​യി​ൽ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി ക്യാ​മ്പ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു. നി​ള സ്കൂ​ൾ ഒ​ഫ് ഹാ​പ്പി​ന​സ്, ത​ണ​ൽ മൈ​ൽ​സ്റ്റോ​ൺ സിഡിസി തി​രു​വ​ല്ലം, നി​ള ഫൗ​ണ്ടേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ അ​ഭി​മു​ഖ​ത്തി​ൽ ഗ​വ. ട്രൈ​ബ​ൽ എ​ൽപി ​എ​സ് ഇ​ട​പ്പ​ണ സ്കൂ​ളി​ൽ എം​പ​വ​റിം​ഗ് മൈ​ൻ​ഡ്, എം​ബ്രാ​സിം​ഗ് ഇ​ൻ​ക്ലു​സി​വ് എ​ഡ്യൂ​ക്കേ​ഷ​ൻ എ​ന്ന പേ​രി​ൽ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി ക്യാ​മ്പ് ക​ഴി​ഞ്ഞ​ദി​വ​സം സം​ഘ​ടി​പ്പി​ച്ചു. നി​ള സ്കൂ​ൾ ഓ​ഫ് ഹാ​പ്പി​ന​സ് ഡ​യ​റ​ക്ട​ർ സ​ലീ​ന ബീ​വി ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പി​ക ബീ​ന, എ.കെ ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ എന്നിവർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണവും സം​ഘ​ടി​പ്പി​ച്ചു.