പ്ര​ഫ. ജി​.ശ​ശി​ധ​ര​ന്‍ അ​വാ​ര്‍​ഡ് ബി.​എ​സ്. ബാ​ല​ച​ന്ദ്ര​ന്
Sunday, May 12, 2024 5:56 AM IST
പ​ത്ത​നാ​പു​രം: പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​ശ​സ്ത​നാ​യി​രു​ന്ന പ്രൊ​ഫ. ജി. ​ശ​ശി​ധ​ര​ന്‍റെ പേ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​മൂ​ഹ്യ​സേ​വാ പു​ര​സ്‌​കാ​രം ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ബി.​എ​സ്. ബാ​ല​ച​ന്ദ്ര​ന് സ​മ്മാ​നി​ക്കും. 18ന് ​രാ​വി​ലെ 11 ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ നി​ര്‍​വഹി​ക്കും.

ഗാ​ന്ധി​ഭ​വ​ന്‍ ര​ക്ഷാ​ധി​കാ​രി കെ. ​ധ​ര്‍​മ്മ​രാ​ജ​ന്‍, ഐഎ​ന്‍ടിയു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​സ്. വേ​ണു​ഗോ​പാ​ല്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ്രൊ​ഫ. കോ​ന്നി ഗോ​പ​കു​മാ​ര്‍, ജോ​യി​ന്‍റ് ് ആ​ർ​ടിഒ എം.​ജി. മ​നോ​ജ്, ഗാ​ന്ധി​ഭ​വ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ഷാ​ഹി​ദ ക​മാ​ല്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​റി​യി​ച്ചു.