ഡോ. ​ആ​ർ.റോണ​ക്കി​നെ ആ​ദ​രി​ച്ചു
Sunday, May 19, 2024 6:32 AM IST
കൊ​ല്ലം: കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബ്രാ​ൻ​ഡാ​യ ദേ​വ് സ്നാ​ക്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ. റോ​ണക്കി​നെ തീ​ര​ദേ​ശ സം​ഘ​ട​ന​ക​ളാ​യ എ​ഫ്​സി സി ​പി, റ്റി​എംഎ​സ്, ഡോ​ൺ ബോ​സ്കോ യൂ​ത്ത് ഫോ​റം എ​ന്നി​വ സം​യു​ക്ത​മാ​യി ആ​ദ​രി​ച്ചു. മു​ണ്ട​യ്ക്ക​ൽ ഡോ​ൺബോ​സ്ക്കോ ബോ​യ്സ് ഹോ​മി​ൽ നടന്ന ച​ട​ങ്ങി​ൽ ഡോ​ൺ ബോ​സ്കോ സ്ഥാ​പ​ന​ങ്ങ​ളു​ടെ റെ​ക്ട​റാ​യ ഫാ. ​സ്റ്റീ​ഫ​ൻ മു​ക്കാ​ട്ടി​ൽ ഡോ.ആ​ർ. റോ​ണ​ക്കി​നെ പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും എ​ഫ്​സി സി ​പി ചെ​യ​ർ​പേ​ഴ്സ​ൺ ആ​ഗ്ന​സ് ജോ​ൺ മെ​മെ​ൻ്റോ കൈ​മാ​റു​ക​യും ചെ​യ്തു.

ഡോ. ​റോ​ണ​ക്കിന് നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ സം​ര​ഭ​ക​ത്വ മേ​ഖ​ല​യി​ൽ നേ​ടി​യി​ട്ടു​ണ്ട്. ഡ​യ​റ​ക്ട​ർ, ഫാ. ​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ സെ​ബാ​സ്റ്റ്യ​ൻ, തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് വി​കാ​രി ഫാ. ​പി. ഒ. ​വ​ർ​ഗീ​സ്, സി. ​മേ​രി കെ, ടിഎംഎസ് ​പ്ര​സി​ഡ​ന്‍റ് വേ​റോ​ണി​ക്ക ആ​ന്‍റണി , ബോ​ർ​ഡ് ആന്‍റ് സ്റ്റാ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പങ്കെെ​ടു​ത്തു.