പകൽ പൊള്ളുന്ന ു ; വ​ഴി​യോ​ര ദാ​ഹ​ശ​മ​നി കേ​ന്ദ്ര​ങ്ങ​ൾക്ക് ചാ​ക​ര
Thursday, April 18, 2019 11:42 PM IST
ശാ​സ്താം​കോ​ട്ട: വേ​ന​ൽ ക​ടു​ത്ത​തോ​ടെ വ​ഴി​യോ​ര ദാ​ഹ​ശ​മ​നി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ചാ​ക​ര​യാ​യി. പ്ര​ധാ​ന റോ​ഡു​ക​ൾ എ​ന്നോ ഇ​ട​റോ​ഡു​ക​ൾ എ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​വി​ടെ നോ​ക്കി​യാ​ലും താ​ത്ക്കാ​ലി​ക ദാ​ഹ​ശ​മ​നി​കേ​ന്ദ്രങ്ങ​ളാ​ണ്.

പ്ര​ധാ​ന​മാ​യും ത​ണ്ണി മ​ത്ത​ൻ, ത​ണ്ണി മ​ത്ത​ൻ ജു​സ് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളാ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് വ​ഴി​യോ​ര​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ക്കു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ മു​ൻവ​ർ​ഷ​ത്തെ​പ്പോ​ലെ ത​ണ്ണി മ​ത്ത​ൻ-ജൂ​സ് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ല.

ത​ണ്ണി​മ​ത്ത​ന്‍റെ വി​ല വ​ർ​ധ​ന​യും ​ക്ഷാ​മ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. എ​ങ്കി​ലും ഈ ​വേ​ന​ൽ​ക്കാ​ല​ത്തും ത​ണ്ണി​മ​ത്ത​ൻ - ജൂ​സ് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് മു​ന്നി​ൽ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​ണ്ണി മ​ത്ത​ൻ കി​ലോ​യ്ക്ക് 15 രൂ​പ നി​ര​ക്കി​ൽ ല​ഭി​ച്ചി​രു​ന്നെങ്കി​ൽ ഈ ​വ​ർ​ഷം ആ​രം​ഭ​ത്തി​ൽ ത​ണ്ണി​മ​ത്ത​ന് കി​ലോ​യ്ക്ക് 30 രൂ​പ ആ​യി​രു​ന്നു. ഇ​പ്പോ​ൾ വി​ല അ​ല്പം കു​റ​ഞ്ഞ് 25 ൽ ​എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ലും ഇ​നി വി​ല​യി​ൽ വ​ലി​യ മാ​റ്റം പ്ര​തീ​ക്ഷി​ക്ക​ണ്ടാ​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

എ​ങ്കി​ലും ത​ണ്ണി മ​ത്ത​ൻ ജൂ​സി​ന് മു​ൻ​വർ​ഷ​ത്തെ​പ്പോ​ലെ ഈ ​വ​ർ​ഷ​വും ഇ​രു​പ​ത് രൂ​പ​യാ​ണ് വി​ല. ഇ​ത് കൂ​ടാ​തെ ക​രി​മ്പി​ൽ ജൂ​സ്, കു​ലു​ക്കി സ​ർ​ബ​ത്ത്, സം​ഭാ​രം, ക​രി​ക്ക്, പ​നം​ക​രി​ക്ക്, ഉ​പ്പി​ലി​ട്ട​ത് തു​ട​ങ്ങി​യ​വ​യു​ടെ ക​ച്ച​വ​ട​വും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ക​രി​മ്പി​ൻ ജൂ​സി​ന് 25 രൂ​പ​യും ക​രി​ക്കി​ന് 30 രൂ​പ​യും ആ​ണ് വി​ല. ക​രി​ക്കി​ന് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ 50 രൂ​പ​യാ​യി​രു​ന്നു വി​ല.

എ​ന്നാ​ൽ ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് ക​രി​ക്ക് വ​രു​ന്ന​തി​നാ​ലാ​ണ് വി​ല കു​റ​ഞ്ഞ​ത് .

എ​ങ്കി​ലും നാ​ട​ൻ ക​രി​ക്കി​നാ​ണ് ഇ​പ്പോ​ഴും പ്രി​യം. കു​ലു​ക്കി സ​ർ​ബ​ത്തി​ന് ഇ​നം അ​നു​സ​രി​ച്ച് 20 മു​ത​ൽ 30 വ​രെ​യും സം​ഭാ​ര​ത്തി​ന് 10 മു​ത​ൽ 20 രൂ​പ വ​രെ​യു​മാ​ണ് വി​ല. മാ​ങ്ങാ, നാ​ര​ങ്ങ, നെ​ല്ലി​ക്ക തു​ട​ങ്ങി​യ​വ​യാ​ണ് ഉ​പ്പി​ലി​ട്ട് വി​ൽ​പ്പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന​ത്. അ​പൂ​ർ​വം അ​വ​സ​ര​ങ്ങ​ളി​ൽ പ​നം​ക​രി​ക്ക് വി​ൽ​പ്പ​ന​ക്കാ​രെ​യും കാ​ണാം.

ഇ​ത് ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള്ള അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്. എ​ന്നാ​ൽ വ​ഴി​യ​രി​കി​ൽ ഇ​ത്ത​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​രാ​റു​ണ്ട്. ഇ​വി​ടെ​യൊ​ക്കെ വേ​ണ്ട​ത്ര പ​രി​ശോ​ധ​ന ക​ൾ ന ​ട ക്കാ​റു​മി​ല്ല.

വ​ഴി​യോ​ര ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടാ​തെ സ്ഥി​രം സം​വി​ധാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, സ്റ്റ​ഷ​ന​റി ക​ട​ക​ൾ, ഐ​സ് ക്രീം ​പാ​ർ​ല​ർ തു​ട​ങ്ങി എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ദാ​ഹ​ശ​മ​നി​ക​ളു​ടെ വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.