പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ അ​ക്ര​മ​ണം; ഒരാൾ അ​റ​സ്റ്റി​ൽ.
Thursday, April 18, 2019 11:44 PM IST
തേ​വ​ല​ക്ക​ര: യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യി. തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ൽ ക​ണ്ടോ​ലി​ൽ വ​ട​ക്ക​തി​ൽ സി​ദ്ധി​ഖി (22 ) നെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തേ​വ​ല​ക്ക​ര പ​ട​പ്പ​നാ​ലി​ല്‍ വെ​ച്ച് ബു​ധ​നാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം . എ​ല്‍​ഡി​എ​ഫി​ന്‍റെ ബൈ​ക്ക് റാ​ലി ക​ഴി​ഞ്ഞ് തി​രി​കെ വ​ന്ന സി​ദ്ധി​ഖ് റോ​ഡ​രി​കി​ൽ ചേ​ര്‍​ത്തി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​നം യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ കാ​റി​ലെ കൊ​ടി​യും മ​റ്റും വ​ലി​ച്ച് കീ​റി വാ​ഹ​ന​ത്തി​ന് കേ​ട് വ​രു​ത്തി എ​ന്ന യു​ഡി​എ​ഫി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഡ്രൈ​വ​റാ​യ നി​സാം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രെ കൈ​യേ​റ്റം ചെ​യ്തി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ല്‍​കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.