തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ൽ തി​ള​ച്ചു മ​റി​ഞ്ഞ് കൊ​ട്ടാ​ര​ക്ക​ര
Thursday, April 18, 2019 11:44 PM IST
കൊ​ട്ടാ​ര​ക്ക​ര: വേ​ന​ൽ ചൂ​ടി​നെ വെ​ല്ലു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ൽ തി​ള​ച്ചു മ​റി​യു​ക​യാ​ണ് കൊ​ട്ടാ​ര​ക്ക​ര. ത​ല​ങ്ങും വി​ല​ങ്ങു മോ​ടു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ൾ, വി​വി​ധ ത​ല​ങ്ങ​ളി​ലെ സ്ക്വാ​ഡു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നേ​താ​ക്ക​ളു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ,പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ കോ​ർ​ണ​ർ യോ​ഗ​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ത്സ​വ​ത്തി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് കൊ​ട്ടാ​ര​ക്ക​ര.
തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​വ​സാ​ന റൗ​ണ്ടി​ലേ​ക്കു ക​ട​ന്ന​തോ​ടെ ആ​വ​നാ​ഴി​യി​ലെ അ​വ​സാ​ന അ​മ്പും പു​റ​ത്തെ​ടു​ത്തു പ്ര​യോ​ഗി​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ. ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യ​ക​ളും ആ​യു​ധ​മാ​ക്കി വ​രു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​യ​ല്ല ചെ​യ​തു വ​രു​ന്ന​ത്. ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കെ​ത്തു​ന്ന​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് നേ​രി​ട്ടാ​ണ് ഇ​ത്ത​രം ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ​ല​യി​ട​ത്തും ഇ​ത് വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
യുഡി​എ​ഫ്​ സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ഇ​പ്പോ​ൾ മൂ​ന്നാം റൗ​ണ്ട് പ​ര്യ​ട​ന​ത്തി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര​ക്ക​ര​യി​ൽ ഒ​രു വ​ട്ടം കൂ​ടി അ​ദ്ദേ​ഹം പ​ര്യ​ട​നം ന​ട​ത്തും. മൂ​ന്നു റൗ​ണ്ട് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ എ​ൽഡി​എ​ഫ് സ്ഥാ​നാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ ഇ​പ്പോ​ൾ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലാ​ണ്.​എ​ൻ​ഡി​എ ​സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​ന്‍റെ സ്വീ​ക​ര​ണ പ​ര്യ​ട​നം അ​വ​സാ​ന റൗ​ണ്ടി​ലാ​ണ്.
എ​ന്നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര.​കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ആ​ർ.​ശ​ങ്ക​ർ ഇ​വി​ടെ മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ സി.​അ​ച്ചു​ത​മേ​നോ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത് ഇ​വി​ടെ നി​ന്നു​മാ​ണ്.
പി​ന്നീ​ട് വി​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ​ഹ​യാ​ത്രി​ക​നാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ ത​ട്ട​ക​മാ​യി മാ​റി​യ കൊ​ട്ടാ​ര​ക്ക​ര​യെ ഇ​ട​തു​പ​ക്ഷം തി​രി​ച്ചു​പി​ടി​ക്കു​ന്ന​ത് ഐഷാ പോ​റ്റി​യി​ലൂ​ടെ​യാ​ണ്. പ​ക്ഷേ ഇ​ന്ന് ആ​ർ ബാ​ല​കൃ​ഷ​ണ​പി​ള്ള ഇ​ട​തി​നൊ​പ്പ​മാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മു​ഖ്യ പ്രാ​സം​ഗി​ക​നു​മാ​ണ് അ​ദ്ദേ​ഹം.
ഈ ​മാ​റ്റം എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഇ​രു മു​ന്ന​ണി​ക​ളും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​തു കൊ​ണ്ടു ത​ന്നെ മാ​വേ​ലി​ക്ക​ര പാ​ർ​ല​മെന്‍റ് ​മ​ണ്ഡ​ല​ത്തി​ലെ കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ്. വോ​ട്ടിം​ഗ് നി​ല​വാ​രം ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ൾ​ക്ക് അ​ഭി​മാ​ന​പ്ര​ശ്ന​വു​മാ​ണ്.‌
തീ​പാ​റു​ന്ന മ​ൽ​സ​ര​ത്തി​ലേ​ക്ക് മു​ന്ന​ണി​ക​ളെ ന​യി​ക്കു​ന്ന​തും ഇ​തു​കൊ​ണ്ടു ത​ന്നെ.തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​ന്ന​ലെ മു​ത​ൽ വോ​ട്ട​ർ സ്ലി​പ്പു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി​ച്ചു തു​ട​ങ്ങി.