ഇ​ട​തു​പ​ക്ഷം മ​തേ​ത​ര ഇ​ന്ത്യ​യു​ടെ കാ​വ​ൽ: പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ
Saturday, April 20, 2019 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര:​ ഇ​ട​തു​പ​ക്ഷ​മാ​ണ് മ​തേ​ത​ര ഇ​ന്ത്യ​യു​ടെ കാ​വ​ലെ​ന്ന് സി​പി​ഐ കേ​ന്ദ്ര ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി പൂ​വ​റ്റൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കു​ള​ക്ക​ട മേ​ഖ​ല ബ​ഹു​ജ​ന റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര​ത്തി​ന്‍റെ ത​ണ​ലി​ൽ ബി​ജെ​പി രാ​ജ്യ​ത്തെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നാ​ണ് ശ്ര​മി​ച്ച​ത്.

അ​ച്ചാ​ദി​ൻ ആ​ഗേ​യ എ​ന്നു പ​റ​ഞ്ഞ മോ​ദി സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ചു. അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചു​വ​രി​ല്ലെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ട് ന​രേ​ന്ദ്ര​മോ​ദി പൊ​തു​ഖ​ജ​നാ​വ് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. ബി ​ജെ പി ​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​പ്പെ​ട്ടു.​ ന​രേ​ന്ദ്ര മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​ക​യാ​ണ്

.രാ​ജ്യ​ത്ത് ദേ​ശീ​യ മ​തേ​ത​ര ബ​ദ​ൽ സാ​ധ്യ​മാ​കും. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ദേ​ശീ​യ ബ​ദ​ലി​ന്റെ ല​ക്ഷ്യ​ത്തി​നെ​തി​രാ​ണ്. ഇ​ട​തു​പ​ക്ഷ​ത്തി​ന് മു​ഖ്യ​പ​ങ്കു​ള്ള ദേ​ശീ​യ ബ​ദ​ൽ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പി ​ടി ഇ​ന്ദു​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എ​സ് എ ​ര​ഞ്ജി​ത്ത്, നേ​താ​ക്ക​ളാ​യ പി ​എ എ​ബ്ര​ഹാം, വി ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ൻ​നാ​യ​ർ, എ ​മ​ന്മ​ഥ​ൻ​നാ​യ​ർ, ആ​റ്റു​വാ​ശേരി അ​ജി, എ ​അ​ജി, ആ​ർ രാ​ജേ​ഷ്, ജി ​സ​ര​സ്വ​തി, പൂ​വ​റ്റൂ​ർ സു​രേ​ന്ദ്ര​ൻ, സു​ദ​ർ​ശ​ന​ൻ, ജി ​മാ​ധ​വ​ൻ​നാ​യ​ർ, എ​സ് വി​നോ​ദ് കു​മാ​ർ, ടി ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.