കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​തി​മൂ​ന്ന് പ്ര​ശ്നാ​ധി​ഷ്ഠി​ത ബൂ​ത്തു​ക​ൾ
Saturday, April 20, 2019 10:55 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ പ​തി​മൂ​ന്ന് ബൂ​ത്തു​ക​ൾ പ്ര​ശ്നാ​ധി​ഷ്ഠി​ത​മെ​ന്ന് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഈ ​ബൂ​ത്തു​ക​ൾ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ത​ല​ച്ചി​റ ജി​എ​ച്ച്എ​സി​ലെ നാ​ലു ബൂ​ത്തു​ക​ൾ, ഗ​വ.​എ​ൽ​പി​എ​സ് അ​മ്പ​ല​ത്തും കാ​ല, എ​ൽ​പി​എ​സ്.​അ​ണ്ടൂ​ർ, എ​ൻ​എ​സ്എ​സ് എ​ൽ​പി​എ​സ് പ​ള്ളി​ക്ക​ൽ, ഗ​വ: എ​ൽ​പി​എ​സ് കോ​ട്ടാ​ത്ത​ല, എ​ൽ​പി​എ​സ് അ​വ​ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു ബൂ​ത്തു​ക​ൾ വീ​ത​വു​മാ​ണ് പ്ര​ശ്നാ​ധി​ഷ്ഠി​ത​മാ​യി​ട്ടു​ള്ള​ത്.
ഇ​വി​ട​ങ്ങ​ളി​ൽ ലോ​ക്ക​ൽ പോ​ലീ​സി​നെ കൂ​ടാ​തെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യി​ട്ടു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ​യും വി​ന്യ​സി​ക്കു​മെ​ന്ന് സി​ഐ ന്യൂ​മാ​ൻ അ​റി​യി​ച്ചു. ഈ ​മേ​ഖ​ല​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളും പ്ര​ശ്ന​ക്കാ​രു​മെ​ല്ലാം നി​രീ​ക്ഷ ണ​ത്തി​ലാ​ണ്.