ശാസ്താംകോട്ടയിൽ റെ​യി​ൽ​ പാ​ള​ത്തി​ൽ വി​ള്ള​ൽ
Saturday, April 20, 2019 10:55 PM IST
ശാസ്താംകോട്ട: ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന് സ​മ​യം റെ​യി​ൽ​പാ​ള​ത്തി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ടു. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പ​ടി​ഞ്ഞാ​റ് കാ​വ​ൽ​പ്പു​ര ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.20ന് ​വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്.
​ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നിന്‍റെ ലോ​ക്കോ പൈ​ല​റ്റ്മാ​രാ​ണ് ഇ​ത് ക​ണ്ട​ത്.​ ഇ​വ​ർ ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്ന് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗം എ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.​ വൈകു ന്നേരം നാ​ലോ​ടെ ട്രെ​യി​ൻ ഗതാഗതം പൂ​ർ​ണതോ​തി​ൽ ആ​രം​ഭി​ച്ചു.​ അ​തുവ​രെ ട്രെ​യി​ൻ വേ​ഗ​ത കു​റ​ച്ച് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു.