പാ​ർ​ല​മെ​ന്‍റിൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ എം​പി​യാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ: എ.​കെ. ആ​ന്‍റണി
Saturday, April 20, 2019 10:56 PM IST
ച​വ​റ : പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ എം​പി​യാ​ണ് എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​നെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റണി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം ച​വ​റ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ഹു​ൽഗാ​ന്ധി​യ്ക്കൊ​പ്പം നി​ന്നു​കൊ​ണ്ട് ബി​ജെ​പി​യു​ടെ​യും മോ​ദി​യു​ടെ​യും തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച നേ​താ​വാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി ന​ൽ​കു​വാ​ൻ പ്രേ​മ​ച​ന്ദ്ര​നും കേ​ര​ള​ത്തി​ലെ മ​റ്റ് എ​ല്ലാ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക​ളും വി​ജ​യി​ക്ക​ണം. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന ഭ​ര​ണ​മാ​ണ് ഇ​ന്ത്യ​യ്ക്ക് വേ​ണ്ട​ത്.
ഇ​നി ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഇ​ന്ത്യ ഭ​രി​ച്ചാ​ൽ ഇ​ന്ത്യ പി​ന്നെ ഇ​ന്ന​ത്തെ ഇ​ന്ത്യ അ​ല്ലാ​താ​കു​മെ​ന്നും ആന്‍റണി പ​റ​ഞ്ഞു. ഡോ.​അം​ബേ​ദ്ക്ക​ർ ത​യാറാ​ക്കി​യ ലോ​ക​ത്തി​നു മാ​തൃ​ക​യാ​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്ക് പ​ക​രം ആ​ർ​എ​സ്എ​സ് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ഭ​ര​ണ​ഘ​ട​ന ഉ​ണ്ടാ​കും. അ​ത് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല . രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തു മു​ത​ൽ മ​ന​സാ​ന്നി​ധ്യം ന​ഷ്ട​പ്പെ​ടാ​ത്ത പി​ണ​റാ​യി​യ്ക്കും സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഒ​രു എംപി ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ പോ​കു​ന്നു. രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​തോ​ടെ ന​മ്മു​ടെ ജ​ന​ത​യു​ടെ ക​ഷ്ട​പ്പാ​ടി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കാ​ൻ പോ​കു​ന്നു.
ഇ​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​യി​ലേ​യും പ്ര​ശ്ന​ങ്ങ​ൾ​ക്കും ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​കും. ക​ഴി​ഞ്ഞു പോ​യ അ​ഞ്ചു വ​ർ​ഷം ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വ​ലി​യ ദു​രി​ത​കാ​ല​മാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം ന​ല്ല​ക്കാ​ലം വ​രു​മെ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്കാ​ര​ത്തി​ൽ ക​യ​റി​യ​താ​ണ് ബി​ജെ​പി​യു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള ഭ​ര​ണം. എ​ന്നാ​ൽ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് നാ​ടി​നെ സാ​മ്പ​ത്തി​ക​മാ​യും മ​റ്റ് എ​ല്ലാ നി​ല​യി​ലും ത​ക​ർ​ത്തി​രി​ക്കു​ന്നു. മ​തേ​ത​ര കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് മോ​ദി​യെ താ​ഴെ ഇ​റ​ക്കി രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കണമെന്നും​എ കെ ​ആ​ന്‍റ​ണി പ​റ​ഞ്ഞു.
ച​വ​റ അ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​എ​സ്പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി ജോ​ൺ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​ന്ദു​കൃ​ഷ്ണ, കെ ​സി രാ​ജ​ൻ, കെ.​സു​രേ​ഷ് ബാ​ബു, ആ​ർ.​നാ​രാ​യ​ണ​പി​ള്ള, കോ​ല​ത്തു വേ​ണു​ഗോ​പാ​ൽ, എ ​എം സാ​ലി, സ​ന്തോ​ഷ് തു​പ്പാ​ശേരി ,എം.​എ ക​ബീ​ർ, യൂ​സ​ഫ് കു​ഞ്ഞ്, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, എ​സ്. ശോ​ഭ, എ​ൽ.​കെ.​ശ്രീ​ദേ​വി, സി.​പി സു​ധീ​ഷ് കു​മാ​ർ, ച​ക്ക​നാ​ൽ സ​ന​ൽ, ബാ​ല​കൃ​ഷ്ണ​ൻ, ബി​ന്ദു ജ​യ​ൻ, എ​സ്.​ലാ​ലു തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.