ആ​വേ​ശ​ഭ​രി​ത​മാ​യി പ്രേ​മ​ച​ന്ദ്ര​ന്‍റെ റോ​ഡ് ഷോ
Saturday, April 20, 2019 10:56 PM IST
ച​വ​റ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​ന്റെ റോ​ഡ് ഷോ ​ആ​വേ​ശ​ഭ​രി​ത​മാ​യി. ഇ​ന്ന​ലെ വൈ​കുന്നേരം 4.30 ഓ​ടെ ച​വ​റ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും തു​ട​ങ്ങി​യ റോ​ഡ് ഷോ ​പ​ന്മ​ന, തേ​വ​ല​ക്ക​ര, ച​വ​റ തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര വ​ഴി ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ എ​ത്തി . ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നി​റ​ഞ്ഞു നി​ന്ന റോ​ഡ് ഷോ​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.
തു​റ​ന്ന വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച സ്ഥാ​നാ​ർ​ഥി എ​ൻ​കെ പ്രേ​മ​ച​ന്ദ്ര​നോ​ടൊ​പ്പം ആ​ർ​എ​സ്പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ൺ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.