യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Saturday, April 20, 2019 10:56 PM IST
കൊ​ല്ലം: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം യു​വാ​വി​നെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ര​വൂ​ർ പൂ​ത​ക്കു​ളം ക​ല​യ്ക്കോ​ട് പ​ട്ട​ന്പി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​കു​മാ​റി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​ട​തു​കൈ​യി​ൽ വാ​ളു​കൊ​ണ്ടു​ള​ള വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​യാ​ളെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
19-ന് ​രാ​ത്രി 10.50ന് ​ആ​യി​രു​ന്നു സം​ഭ​വം. കാ​റി​ലെ​ത്തി​യ സം​ഘം വീ​ടി​ന്‍റെ ക​ത​കി​ന് മു​ട്ടി വി​ളി​ച്ച് തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും അ​ടി​ച്ചു​ത​ക​ർ​ത്തു. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കൃ​ഷ്ണ​കു​മാ​ർ പ​ര​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, ഡി​ജി​പി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി.