മു​സ്ലിം ലീ​ഗി​നെ​തി​രാ​യ ബി​ജെ​പി ആ​രോ​പ​ണം വ​ർ​ഗീ​യ ധ്രു​വി​ക​ര​ണ​ത്തി​ന് വേ​ണ്ടി : ഷി​ബു ബേ​ബി​ജോ​ൺ
Sunday, April 21, 2019 10:48 PM IST
ച​വ​റ : രാ​ഹു​ൽ​ഗാ​ന്ധി കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്ലിം ലീ​ഗി​നെ​തി​രാ​യി ബിജെപി ന​ട​ത്തു​ന്ന പ​രാ​മ​ർ​ശം രാ​ജ്യ​ത്ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ൺ.
ച​വ​റ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലീ​ഗി​ന്‍റെ പ​ച്ച കൊ​ടി ക​ണ്ടി​ട്ട് പാ​കി​സ്ഥാ​ൻ എ​ന്ന് പ​റ​യു​ന്ന​വ​ർ കാ​ശ്മീ​രി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം ആ​രു​മാ​യാ​ണ് ഭ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ആ​ലോ​ചി​ക്ക​ണം. മു​സ്ലിം ലീ​ഗ് മ​തേ​ത​ര പാ​ർ​ട്ടി​യാ​ണ്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഈ ​ഇ​ല​ക്ഷ​നി​ൽ കേ​ര​ള​ത്തി​ൽ എ​ൽ ഡി ​എ​ഫ് വോ​ട്ടു​ക​ൾ ചോ​രും. കേ​ര​ള​ത്തി​ൽ ഭ​ര​ണ വൈ​ക​ല്യ​ങ്ങ​ൾ ഉ​ണ്ട്. പി​ണ​റാ​യി ഭ​രി​ച്ചാ​ൽ ത​ങ്ങ​ൾ​ക്ക് എ​ന്തു​മാ​കാ​മെ​ന്ന ഒ​രു തോ​ന്ന​ൽ ചി​ല​ർ​ക്ക് ഈ ​നാ​ട്ടി​ലു​ണ്ട്. അ​തി​ൻ​റെ ഭാ​ഗ​മാ​യി​ട്ടാ​ണ് യു​ഡി​എ​ഫി​ന് പ്ര​ച​ര​ണ വാ​ഹ​ന​ത്തി​നും പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രെ പ​ട​പ്പ​നാ​ലി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.