മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Monday, April 22, 2019 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ലെ അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളാ​യ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​യും ച​ട​യ​മം​ഗ​ല​ത്തെ​യും തെര​ഞ്ഞെ​ടു​പ്പു ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ചു​മ​ത​ല​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ അ​ത​തു ബൂ​ത്തു​ക​ളി​ലെ ഡ്യൂ​ട്ടി ഏ​റ്റെ​ടു​ത്ത് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ഇ​ന്നു രാ​വി​ലെ ഏഴു മു​ത​ൽ സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ടു ചെ​യ്യാം.

കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ന്‍ററി സ്കൂ​ളി​ലാ​ണ് വോ​ട്ടിം​ഗ്, വി​വി പാ​റ്റ് യ​ന്ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള വോ​ട്ടിം​ഗ് സാ​മി​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ഇ​ന്ന​ലെ രാ​വി​ലെ എട്ടുമു​ത​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു.​ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ അ​ത​ത് ബൂ​ത്തു​ക​ളി​ലെ​ത്തി​ച്ചു. ഉ​ച്ച​യോ​ടെ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. ​പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ഒ​റ്റ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ൽ പൂ​ർ​ണമാ​യും പു​രു​ഷ​ജീ​വ​ന​ക്കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ പോ​ളിം​ഗ് ബൂ​ത്തി​ലും പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ൾ​പ്പെ​ടെ നാ​ലു ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.

കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ 386 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. വോ​ട്ട​ർ​മാ​ർ 3,93596 ഉം. 2,000 ​പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ചു​മ​ത​ല​യു​ള്ള​ത്. 70 വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ളിം​ഗ് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന​തി​നും തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.​ ഇ​വ​യി​ല​ധി​ക​വും സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്. റൂ​ട്ടു​ക​ളി​ൽ ബ​സു​ക​ൾ കു​റ​ഞ്ഞ​ത് യാ​ത്രാ​ക്ലേ​ശ​വും സൃ​ഷ്ടി​ച്ചു.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ​പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള രോ​ഗി​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ വാ​ഹ​നം വി​ട്ടു ന​ൽ​കും. ബൂ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​വും​സ​ജ്ജ​മാ​ക്കും. ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. രാ​വി​ലെ ത​ന്നെ​യെ​ത്തി വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും സ​മ്മ​തി​ദാ​നാ​വ​കാ​ശം പാ​ഴാ​ക്ക​രു​തെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​പ​ദേ​ശി​ക്കാ​നു​ള്ള​ത്.