ചി​റ്റ​യ​ത്തി​ന് മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടി​ല്ല; കൊ​ടി​ക്കു​ന്നി​ലിന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Monday, April 22, 2019 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ വോ​ട്ടി​ല്ല. യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട കൊ​ട്ടാ​ര​ക്ക​ര​യി​ലാ​ണ് വോ​ട്ടു​ള്ള​ത്.

ചി​റ്റ​യ​ത്തി​ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ വോ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ടൂ​രി​ൽ നി​ന്നും എംഎ​ൽഎ​യാ​യ ശേ​ഷം താ​മ​സം അ​വി​ടേ​ക്കു മാ​റ്റു​ക​യും അ​ടൂ​രി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ യുപിഎ​സി​ലെ ബൂ​ത്തു ന​മ്പ​ർ 83 ലാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന് വോ​ട്ടു​ള്ള​ത്. രാ​വി​ലെ എട്ടിന് ഭാ​ര്യ​ക്കൊ​പ്പ​മെ​ത്തി വോ​ട്ടു ചെ​യ്ത ശേ​ഷം മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ലേ​ർ​പ്പെ​ടും. ചി​റ്റ​യ​ത്തി​ന് അ​ടൂ​ർ ടൗ​ൺ ഗ​വ: എ​ൽപിഎ​സിലെ 68ാം ​ന​മ്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട് . രാ​വി​ലെ ഏഴിന് ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പ​മെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല പ​ര്യ​ട​നം ന​ട​ത്തും.

കേ​ര​ളാ കോ​ൺഗ്രസ് (ബി) ​ചെ​യ​ർ​മാ​ൻ ആ​ർ.​ബാ​ല​കൃ​ഷ​ണ​പി​ള്ള കൊ​ട്ടാ​ര​ക്ക​ര ഡ​യ​റ്റി​ലെ 88ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 10.30 ന് ​പെ​ൺ​മ​ക്ക​ൾ​ക്കൊ​പ്പ​മെ​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തും. മ​ക​ൻ ഗ​ണേ​ഷ് കു​മാ​ർ എംഎ​ൽഎയ്ക്ക് ക​ഴി​ഞ്ഞ തെര​ഞ്ഞെ​ടു​പ്പു വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലാ​യി​രു​ന്നു വോ​ട്ട് . ഇ​പ്പോ​ഴ​ത് പ​ത്ത​നാ​പു​ര​ത്തേ​ക്ക് മാ​റ്റി.

കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര മ​ന്നം മെ​മ്മോ​റി​യ​ൽ എ​ൽപി​എ​സിലാ​ണ് ഐ​ഷാ പോ​റ്റി എംഎ​ൽ​എയ്ക്ക് വോ​ട്ടു​ള്ള​ത്. രാ​വി​ലെ ഒന്പതിന് ഭ​ർ​ത്താ​വും മ​ക​നും മ​രു​മ​ക​ളു​മാ​യെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.​ എ​ൻഡിഎ.​സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​ന് കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ത​ഴ​വ യി ​ലാണ് ​വോ​ട്ട്. ത​ഴ​വ ഗ​വ: സ്കൂ​ളി​ൽ രാ​വി​ലെ എട്ടിന് ​വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ലേ​ർ​പ്പെ​ടും.