കൊ​ല്ലം ഇ​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​യ്ക്ക്
Monday, April 22, 2019 10:38 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ഒ​ന്ന​ര​മാ​സ​ത്തെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നും ഒ​രു ദി​വ​സ​ത്തെ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​നും ഒ​ടു​വി​ൽ കൊ​ല്ലം ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​യ്ക്ക്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം ഇ​ന്ന​ല​ത്തെ ദി​വ​സം പ​തി​വി​ലും തി​ര​ക്കു​ള്ള​താ​യി​രു​ന്നു.

പ്ര​മു​ഖ സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ്ര​മു​ഖ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നേ​രി​ൽ കാ​ണാ​ൻ ക​ഴി​യാ​ത്ത മി​ക്ക​വ​രെ​യും തെ​ര​ഞ്ഞെ​ടു​പി​ടി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. അ​വ​സാ​ന ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നൊ​പ്പം വോ​ട്ട​ർ​മാ​ർ​ക്കു​ള്ള സ്ലി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. ഇ​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​ക്കേ​ണ്ട ദൗ​ത്യ​മ​ട​ക്കം മു​ന്ന​ണി​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും ഏ​ൽ​പ്പി​ച്ച് ക​ഴി​ഞ്ഞു.

ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ വോ​ട്ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പും വി​ശ​ക​ല​ന​വു​മൊ​ക്കെ ഇ​ന്ന​ലെ വി​ശ​ദ​മാ​യി ന​ട​ന്നു. അ​നു​കൂ​ല സാ​ഹ​ച​ര്യം എ​ന്നാ​ണ് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​വ​ർ പ​റ​യു​ന്ന​ത്.

കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളാ​ൽ ക​ലു​ഷി​ത​മാ​യി​രു​ന്നു. വോ​ട്ടു​ക​ച്ച​വ​ട​വും ബി​ജെ​പി ബാ​ന്ധ​വ​വും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​നം. അ​വ​സാ​ന നി​മി​ഷം വ​രെ​യും ഇ​ത് അ​ഭം​ഗു​രം തു​ട​ർ​ന്നു എ​ന്ന​താ​ണ് ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി​യ കാ​ര്യം.

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം പ്ര​ചാ​ര​ണ​ത്തി​ന് ഏ​റെ സ​മ​യം ല​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി​യാ​ണി​ത്. അ​ത് എ​ല്ലാ​വ​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വേ​ന​ൽ​ചൂ​ടി​നെ പോ​ലും അ​വ​ഗ​ണി​ക്കാ​തെ മ​ണ്ഡ​ല​ത്തെ ഇ​ള​ക്കി മ​റി​ച്ച് ത​ന്നെ​യാ​യി​രു​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ‌​ഥി​ക​ൾ പ്ര​ചാ​ര​ണ രം​ഗം കൊ​ഴു​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ക​ലാ​ശ​ക്കൊ​ട്ട് വ​രെ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ള​മാ​യി​രു​ന്നു.

കൊ​ല്ല​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ത​മ്മി​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം. പ്ര​ചാ​ര​ണ പൊ​ലി​മ​യി​ൽ എ​ൻ​ഡി​എ​യും ഒ​ട്ടും പി​ന്നി​ല​ല്ലാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ‌.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എ​ന്ന വ്യ​ക്തി​യെ ടാ​ർ​ജ​റ്റ് ചെ​യ്താ​യി​രു​ന്നു എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം.കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നും സി​പി​എ​മ്മി​ന്‍റെ​യും കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യു​ടെ​യും ദു​ർ​ഭ​ര​ണ​ത്തി​ന് എ​തി​രാ​യു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ർ‌​ത്തി​പ്പി​ടി​ച്ച​ത്.

ഇ​ട​തി​നെ​യും വ​ല​തി​നെ​യും ഒ​രേ പോ​ലെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ബി​ജെ​പി​യും എ​ൻ​ഡി​എ​യും കാ​ഴ്ച​വ​ച്ച​ത്. ശ​ബ​രി​മ​ല വി​ഷ​യ​വും അ​വ​ർ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി. അ​തി​ന്‍റെ ഗു​ണം വോ​ട്ടെ​ടു​പ്പി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ ക​രു​തു​ന്നു.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വേ​ന​ൽ ക​ടു​ത്തു​നി​ന്നാ​ൽ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ് എ​ല്ലാ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ സാ​യു​ധ പോ​ലീ​സ് കാ​വ​ലു​ണ്ടാ​കും. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി കേ​ന്ദ്ര​സേ​ന​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.