കൊ​ല്ല​ത്ത് ക​ള്ള​വോ​ട്ട്
Wednesday, April 24, 2019 12:02 AM IST
കൊ​ല്ലം: ന​ഗ​ര​ത്തി​ലെ പ​ട്ട​ത്താ​നം എ​സ്എ​ൻ​ഡി​പി യു​പി സ്കൂ​ളി​ൽ മ​ഞ്ജു എ​ന്ന യു​വ​തി​യു​ടെ വോ​ട്ട് മ​റ്റാ​രോ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ആ​ക്ഷേ​പം. രാ​വി​ലെ എ​ട്ടി​നാ​ണ് മ​ഞ്ജു വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​വ​ർ‌ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ട​ത്തി.
ബൂ​ത്തി​ൽ പോ​ളിം​ഗ് ആ​രം​ഭി​ച്ച​പ്പോ​ൾ‌ ര​ണ്ടാ​മ​താ​യാ​ണ് മ​ഞ്ചു​വി​ന്‍റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പി​ന്നീ​ട് പോ​ളിം​ഗ് ഓ​ഫീ​സ​ർ മ​ഞ്ജു​വി​നെ ബാ​ല​റ്റ് പേ​പ്പ​റി​ൽ ടെ​ൻ​ഡ​ർ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചു. ക​ള്ള​വോ​ട്ട് ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​സ്.​കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.