ച​വ​റ​യി​ൽ ശ​ക്ത​മാ​യ പോ​ളിം​ഗ്
Wednesday, April 24, 2019 12:18 AM IST
ച​വ​റ : പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​വ​റ​യി​ൽ ശ​ക്ത​മാ​യ പോ​ളിം​ഗ് ന​ട​ന്നു. ച​വ​റ​യു​ടെ പ​ല ബൂ​ത്ത ക​ളി​ലും വോ​ട്ടിം​ഗ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ വോ​ട്ടെ​ടു​പ്പ് മു​ട​ങ്ങി. ഇ​ത് ചി​ല​യി​ട​ങ്ങ​ളി​ൽ വാ​ക്കേ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി.
ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 31 ാം ബൂ​ത്ത്, കൊ​റ്റ​ൻ​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 60 ാം ബൂ​ത്ത്, തെ​ക്കും​ഭാ​ഗം എ​ൽ​വി എ​ൽ പി ​സ്കൂ​ളി​ലെ 108 ാം ബൂ​ത്ത്, നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി സ്കൂളി​ലെ 125 ാം ബൂ​ത്ത്, ആ​ണു​വേ​ലി സ​ർ​ക്കാ​ർ എ​ൽ​പി സ്ക്കൂ​ളി​ലെ 35 ാം ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​മാ​ണ് ത​ക​രാ​റി​ലാ​യ​ത്.
ഇ​തു കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും 20 മു​ത​ൽ 30 മി​നി​ട്ടു വ​രെ വോ​ട്ടിം​ഗ് ത​ട​സപ്പെ​ട്ടു. അ​ധി​കൃ​ത​ർ മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച ശേ​ഷം വോ​ട്ടിം​ഗ് തു​ട​രു​ക​യാ​യി​രു​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും രാ​വി​ലെ എട്ടുമു​ത​ൽ സ്ത്രീ ​സാ​ന്നി​ധ്യം വ​ള​രെ​യേ​റെ​യാ​യി​രു​ന്നു. പ​ല ബൂ​ത്തു​ക​ളി​ലും വ​ലി​യ നി​ര​ക​ൾ കാ​ണാ​മാ​യി​രു​ന്നു.
ആ​ർ​എ​സ്പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ൺ രാ​വി​ലെ 8.10 ന് ​നീ​ണ്ട​ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽപി ​സ്കൂ​ളി​ലെ 24 ാം ബൂ​ത്തി​ൽ കു​ടും​ബ​സ​മേ​തം എ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഷി​ബു ബേ​ബി ജോ​ണി​ന്‍റെ മാ​താ​വ് അ​ന്ന​മ്മ ടീ​ച്ച​ർ, ഭാ​ര്യ ആ​നി ജോ​ൺ, മ​ക്ക​ളാ​യ അ​ച്ചു, അ​മ​ർ, മ​രു​മ​ക​ൾ നി​ഖി​ത എ​ന്നി​വ​രും ഷി​ബു ബേ​ബി ജോ​ണി​നോ​ടൊ​പ്പം വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി.
എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ പ​ഴ​ഞ്ഞി​ക്കാ​വ് യു​പി സ്കൂളി​ലെ 46 ാം ബൂ​ത്തി​ലെ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ സു​മ​യും എം​എ​ൽ​എ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ ബൂ​ത്തു​ക​ളി​ൽ എ​ത്തു​ന്ന ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​രെ സ​ഹാ​യി​ക്കു​വാ​ൻ സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​യി​രു​ന്നു.