വേ​ന​ല്‍​മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ വോ​ട്ടിം​ഗ്
Wednesday, April 24, 2019 12:18 AM IST
പ​ത്ത​നാ​പു​രം: ​വൈ​കുന്നേരം അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വേ​ന​ല്‍​മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ വോ​ട്ടിം​ഗ്.​ ഇ​ന്ന​ലെ വൈ​കുന്നേരം നാ​ല​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്.​
ഇ​ത് പോ​ളിം​ഗി​നെ ചെ​റി​യ രീ​തി​യി​ല്‍ ബാ​ധി​ക്കു​ക​യും ചെ​യ്തു.​ ഉ​ച്ച​വ​രെ ശ​ക്ത​മാ​യ പോ​ളിം​ഗാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്ന​ത്.​ മ​ഴ പെ​യ്ത​ത് വൈ​കുന്നേരം വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന​തി​ല്‍ നി​ന്നു ത​ട​ഞ്ഞു.​ ഇ​ത് മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​കു​ന്ന​രം പോ​ളിം​ഗ് കു​റ​യു​ന്ന​തി​ന് കാ​ര​ണ​മാ​യി.​
ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ശ​ക്ത​മാ​യി മ​ഴ​പെ​യ്തു. ​ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​യെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് കു​ട​പി​ടി​ച്ചും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സ​മ്മ​തി​ദാ​യ​ക​ര്‍ ക്യൂ ​നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളു​മു​ണ്ടാ​യി​രു​ന്നു. ​പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ര്‍​ക്ക് വേ​ണ്ടു​ന്ന സൗ​ക​ര്യം ഒ​രു​ക്കി ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.