വോ​ട്ട് ചെ​യ്യാ​ന്‍ സ​മ്മ​തി​ച്ചി​ല്ലെന്ന പ​രാ​തി​യു​മാ​യി വോ​ട്ട​ര്‍​മാ​ര്‍
Wednesday, April 24, 2019 12:18 AM IST
ച​വ​റ: വോ​ട്ടി​ങ് തീ​രു​ന്ന സ​മ​യ​ത്തി​ന് മു​മ്പേ പോ​ളി​ങ് സ്റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടും വോ​ട്ട് ചെ​യ്യാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​തി​ച്ചി​ല്ല​ന്ന പ​രാ​തി​യു​മാ​യി മൂ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി. പ​ന്മ​ന പ​ന​യ​ന്നാ​ര്‍​കാ​വ് ഡിവിഎ​ല്‍പിഎ​സി​ലെ ഒ​രു ബൂ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.
നി​ഷാ​ദ്, മു​ജീ​ബ്, ഭാ​ര്യ ഫൗ​സി​യ എ​ന്നി​വ​ര്‍​ക്കാ​ണ് വോ​ട്ട് ചെ​യ്യാ​ന്‍ പ​റ്റാ​താ​യ​ത്. വോ​ട്ടി​ങ് സ​മ​യം ക​ഴി​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ഷീ​ന്‍ ഓ​ഫാ​ക്കി​യെ​ന്നാ​രോ​പി​ച്ച് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ര്‍ പ്ര​തി​ഷേ​ധി​ച്ചു. എ​ന്നാ​ല്‍ അ​ഞ്ച് അ​ന്‍​പ​തോ​ടെ ത​ങ്ങ​ൾ‍ സ്‌​കൂ​ളി​ന​ക​ത്ത് ക​യ​റി​യെ​ന്നും ത​ങ്ങ​ള്‍ ക​യ​റി​യ​തി​ന് ശേ​ഷ​മാ​ണ് സ്‌​കൂ​ളി​ലെ ഗേ​റ്റ് പൂ​ട്ടി​യ​തെ​ന്നും വോ​ട്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് ഇ​ട​പെ​ട്ട് മു​ജീ​ബി​നെ​യും ഫൗ​സി​യെ​യും കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് മ​നി​സി​ലാ​ക്കി പു​റ​ത്തേ​ക്ക് വി​ട്ടു. സം​ഭ​വം അ​റി​ഞ്ഞ് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും ത​ടി​ച്ച് കൂ​ടി. ​പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​വും ന​ട​ന്നു.
ഇ​തി​നി​ട​യി​ല്‍ നി​ഷാ​ദ് വോ​ട്ട് ചെ​യ്യാ​തെ പോ​കി​ല്ല എ​ന്ന് പ​റ​ഞ്ഞ് പോ​ളി​ങ് സ്റ്റേ​ഷ​നി​ല്‍ നി​ന്നി​റ​ങ്ങ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​വ​ര്‍ സ​മ​യം ക​ഴി​ഞ്ഞാ​ണ് പോ​ളി​ങ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. വോ​ട്ടി​ങ് മെ​ഷി​ന്‍ കൃ​ത്യ സ​മ​യ​ത്ത് ത​ന്നെ​യാ​ണ് ഓ​ഫാ​ക്കി​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​ഞ്ഞു.​
സം​ഭ​വം അ​റി​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട തെര​ഞ്ഞെ​ടു​പ്പു​ദ്യോ​ഗ​സ്ഥ​രും സ​ബ് ക​ള​ക്ട​റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​ വോ​ട്ട് ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ പ​രാ​തി കൊ​ടു​ക്കാ​നാ​ണ് വോ​ട്ട​റു​ടെ തീ​രു​മാ​നം.