മ​ദ്യ​ല​ഹ​രി​യി​ൽ വോ​ട്ടി​ടാ​ന്‍ മ​ര​ത്തി​ല്‍​ക​യ​റി ഭീ​ഷ​ണി​മു​ഴ​ക്കി​യ​യാ​ള്‍ പോ​ലി​സ് പി​ടി​യി​ല്‍
Wednesday, April 24, 2019 12:18 AM IST
കു​ണ്ട​റ: രേ​ഖ​ക​ളി​ല്ലാ​തെ വോട്ട് ​ചെ​യ്യാ​നെ​ത്തി​യ​യാ​ള്‍ മ​ര​ത്തി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി. മാ​മ്പു​ഴ നി​ഥി​ന്‍ ഭ​വ​നി​ല്‍ സു​രേ​ഷ് ബാ​ബു​വാ​ണ് ഉ​ച്ച​യോ​ടെ മാ​മ്പു​ഴ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ 90 ാംന​മ്പ​ര്‍ ബൂ​ത്തി​ലെ​ത്തി​യ​ത്.
മ​ദ്യ​ല​ഹ​രി​യി​ല്‍ രേ​ഖ​ക​ളി​ല്ലാ​തെ എ​ത്തി​യ സു​രേ​ഷ് ബാ​ബു​വി​നെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ത​ട​ഞ്ഞു. പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടെ​ന്നും ത​നി​ക്ക്് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ഹ​ളം​വ​ച്ചെ​ങ്കി​ലും ഓ​ഫീ​സ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. സ​മീ​പ​ത്തെ ആ​ല്‍​മ​ര​ത്തി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ വോ​ട്ട​റെ താ​ഴെ​യി​റ​ക്കാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സും പോ​ലി​സും ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​ല്ല. ഒ​ടു​വി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡി​വൈഎ​സ്പി സു​രേ​ഷ്ബാ​ബു​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി.
വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ പോ​ലി​സ് സു​രേ​ഷ് ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ച​വ​റ : ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പ​ന്മ​ന ചി​റ്റൂ​ർ യു​പി സ്ക്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പ​ന്മ​ന വ​ട​ക്കും​ത​ല പോ​രൂ​ക്ക​ര സ്വ​ദേ​ശി​യാ​യ ഷം​നാ​ദി ( 32 ) നെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.
ഇ​യാ​ൾ വോ​ട്ട് ചെ​യ്ത​പ്പോ​ൾ വോ​ട്ട് മ​റ്റൊ​രു ചി​ഹ്ന​ത്തി​ലേ​യ്ക്ക് പോ​യെ​ന്നാ​രോ​പ​ണം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ഇ​യാ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡി​ക്ല​റേ​ഷ​ൻ എ​ഴു​തി ന​ൽ​കി. വീ​ണ്ടും വോ​ട്ട് ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹം ഉ​ദേ​ശി​ച്ച ചി​ഹ്ന​ത്തി​ൽ ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന​സി​ലാ​യി.
ഇ​യാ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ഷം​നാ​ദി​നെ ച​വ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യി​ച്ച​താ​യി ച​വ​റ എ​ച്ച് എ​സ് ഒ ​പ​റ​ഞ്ഞു.