വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, April 24, 2019 12:21 AM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​രി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ കി​ളി​കൊ​ല്ലൂ​ർ എ​ൽ​പി സ്കൂ​ളി​ൽ അ​ഞ്ചാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലും​താ​ഴം പാ​ർ​വ​തി മ​ന്ദി​ര​ത്തി​ൽ മ​ണി (പു​രു​ഷ​ൻ-63)​യാ​ണ് മ​രി​ച്ച​ത്. വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.