മു​ന്ന​ണി​ക​ൾ​ക്ക് ശു​ഭ​പ്ര​തീ​ക്ഷ​യേ​കി പോ​ളി​ങ് ശ​ത​മാ​നം വ​ർ​ധന​വ്
Wednesday, April 24, 2019 11:17 PM IST
ച​വ​റ: ലോ​ക്സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഇ​ക്കു​റി പോ​ളി​ങ് ശ​ത​മാ​നം വ​ർ​ധി​ച്ച​ത് മു​ന്ന​ണി​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
പോ​ളി​ങ് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത് യു​ഡി​എ​ഫി​ന് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തേ വി​കാ​രം ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫി​നും എ​ൻ​ഡി​എ​യ്ക്കും. യു​ഡി​എ​ഫി​ന്‍റെ എം​പി സ്ഥാ​നം തി​രി​കെ പി​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. എ​ന്നാ​ൽ ബി​ജെ​പി കേ​ന്ദ്ര​ങ്ങ​ളും വി​ജ​യ പ്ര​തീ​ക്ഷ കൈ​വി​ട്ടി​ട്ടി​ല്ല.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ട തി​ര​ക്ക് ത​ന്‍റെ എം​പി സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ.​ ഇ​ന്ത്യ​ൻ സം​സ്ക്കാ​ര​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഇ​ക്കു​റി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു ഭ​ര​ണം കാ​ഴ്ച്ച​വെ​യ്ക്ക​ണ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ജ​ന​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​വു​റ്റ ഭ​ര​ണ നേ​ട്ടം വോ​ട്ടെ​ടു​പ്പി​ൽ തെ​ളി​യു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വും പ​റ​യു​ന്നു.
ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു ഇ​ക്കു​റി തെ​ര​ഞ്ഞെ​ടു​പ്പ് . ഇ​ക്കൂ​ട്ട​രെ സ​ഹാ​യി​ക്കാ​ൻ ഐ​സി​ഡി​സി ജീ​വ​ന​ക്കാ​രും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ക​രും ഓ​രോ ബൂ​ത്തു​ക​ളി​ലും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ക​ന്നി വോ​ട്ട​ർ​മാ​രു​ടെ ഒ​ഴു​ക്കും ഇ​ക്കു​റി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.​ ഇ​തും മു​ന്ന​ണി​ക​ളി​ൽ വി​ജ​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.