വോട്ടെടുപ്പ്: കൊല്ലം മണ്ഡലത്തിൽ സ്‌ക്രൂട്ടനി നടത്തി
Wednesday, April 24, 2019 11:17 PM IST
കൊ​ല്ലം: പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പി​ന്റെ സ്‌​ക്രൂ​ട്ട​നി ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന് വി​ല​യി​രു​ത്തി.
വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ 17എ ​ര​ജി​സ്റ്റ​ര്‍, മോ​ക്ക് പോ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഡ​യ​റി തു​ട​ങ്ങി​യ​വ പൊ​തു നി​രീ​ക്ഷ​ക​നാ​യ സൗ​ര​വ് പ​ഹാ​ഡി പ​രി​ശോ​ധി​ച്ചു. ജി​ല്ലാ വ​ര​ണാ​ധി​ക​രി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളും മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രും സ​ന്നി​ഹി​ത​രാ​യി. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ന​ട​ത്തി​പ്പ് തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ​ങ്കെ​ടു​ത്ത സ്ഥാ​നാ​ര്‍​ഥി​യും സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​ബ് ക​ള​ക്ട​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ളക്ട​ര്‍ എ​സ്. ഇ​ല​ക്കി​യ, സ്ഥാ​നാ​ര്‍​ഥി എ​ന്‍. ജ​യ​രാ​ജ​ന്‍, സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ എം. ​വി​ശ്വ​നാ​ഥ​ന്‍, അ​ഡ്വ. ഫി​ലി​പ്പ് കെ. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.