പ​ട്ട​ത്താ​നം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും
Wednesday, April 24, 2019 11:34 PM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട പ​ട്ട​ത്താ​നം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ അ​ഞ്ചി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ ആറിന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, 6.30 ന് ​ക​ല​ശ​പൂ​ജ​ക​ൾ ഏഴിന് ​ഉ​ഷ​ഃപൂ​ജ 7.30 ന് ​ച​വ​റ ബാ​ബു​വി​ന്‍റെ അ​ഖ​ണ്ഡ​നാ​മ​ജ​പ​യ​ജ്ഞം, 10.30 ന് ​ത​ന്ത്രി വൈ​കു​ണ്ഠം ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​യു​ടേ​യും മേ​ൽ​ശാ​ന്തി കു​ട്ട​ൻ പോ​റ്റി​യു​ടേ​യും കാ​ർ​മ്മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ വി​ഷ്ണു സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന, ഉ​ച്ച​യ്ക്ക് 12 ന് ​ഉ​ച്ച​പൂ​ജ, വൈ​കുന്നേരം 5.30 ന് ​ആ​ശ്രാ​മം ശ്രീ​കൃ​ഷ്ണ സ​ന്നി​ധി​യി​ൽ നി​ന്ന് ഗ​ജ​വീ​ര​ന്‍റെ അ​കം​മ്പ​ടി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര,
6.15 ന് ​ശ്രീ​നാ​രാ​യ​ണ കോ​ളേ​ജി​ൽ നി​ന്ന് സം​സ്കൃ​ത വി​ഭാ​ഗം മേ​ധാ​വി​യാ​യി വി​ര​മി​ച്ച ഡോ.​കെ.​വി. താ​ര​യു​ടെ പ്ര​ഭാ​ഷ​ണം, എട്ടിന് ​സാ​യാ​ഹ്ന സ​ദ്യ, രാ​ത്രി 9.30 ന് ​തി​രു​വ​ന​ന്ത​പു​രം ഡി​സ്ക്ക​വ​റി​യു​ടെ ഒ​ടി​യ​ൻ കോ​മ​ഡി ദ​മാ​ക്ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ളെന്ന് പ്രസിഡന്‍റ് സി.എൻ വിജയൻ, രക്ഷാധികാരി സുഭാഷ് ഗോപി, ജനറൽ കൺവീനർ കാരുവള്ളി അശോകൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​മ്പാ​ടി ജ​ഗ​ന്നാ​ഥ് എന്നിവർ അറിയിച്ചു. തി​രു​ത്സ​വ ദി​വ​സ​മാ​യ​തി​നാ​ൽ എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും ന​ട​ന്നു വ​രു​ന്ന ഉ​ദ്ദി​ഷ്ട കാ​ര്യ​സി​ദ്ധി ദീ​പ പൂ​ജ ഉ​ണ്ടാ​യി​രി​യ്ക്കു​ന്ന​ത​ല്ലെ​ന്ന് ഭാരവാഹികൾ അ​റി​യി​ച്ചു.