തി​ര​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി
Thursday, April 25, 2019 11:12 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ അ​ഴീക്ക​ൽ ബീ​ച്ചി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ഞ്ച് കു​ട്ടി ക​ളി​ൽ ര​ണ്ടു പേ​രെ കാ​ണാ​താ​യി ഇ​ന്നലെ ഉ​ച്ച​കഴിഞ്ഞ് മൂന്നോടെയായിരുന്നു സം​ഭ​വം.ഓ​ച്ചി​റ കു​റു​ങ്ങ​പ​ള്ളി ത​യ്യി​ൽ വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ മ​ക​ൻ സ​ച്ചി​ൻ (16), കു​റു​ങ്ങ​പ്പ​ള്ളി കു​മ്പ​ഴ തെ​ക്ക​തി​ൽ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ മ​ക​ൻ നി​ഥി​ൻ ബാ​ബു (16) എ​ന്നി​വ​രെ​യാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ഇ​രു​വ​രും ത​ഴ​വ മ​ട​ത്തി​ൽ ബി​ജെ​എ​സ്എം സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ നാ​ട്ടു​കാ​രും​ലൈ​ഫ് ഗാ​ർ​ഡും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി .ര​ക്ഷ​പ്പെ​ടു​ത്തി​യ വി​ഷ്ണു​വി​നെ ആ​ല​പ്പുഴ ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു