കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച​ിട്ടും ജനങ്ങൾക്ക് പ്രയോജനമില്ലാതെ കെഎസ്ആർടിസി ഡിപ്പോ
Thursday, April 25, 2019 11:14 PM IST
ശാ​സ്താം​കോ​ട്ട: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ശാ​സ്താം​കോ​ട്ട കെഎ​സ്ആ​ർടിസി ബ​സ് ഡി​പ്പോ ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്നു. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഓ​രോ ഡി​പ്പോ എ​ന്ന നി​ല​യി​ലാ​ണ് കു​ന്ന​ത്തൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ശാ​സ്താം​കോ​ട്ട​യി​ൽ 2005 ൽ​ഡി​പ്പോ ആ​രം​ഭി​ച്ച​ത്.

ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ച​ന്ത​യു​ടെ ഭാ​ഗ​മാ​യ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 50 സെ​ന്‍റ് വ​സ്തു ഇ​തി​ന് വേ​ണ്ടി വി​ട്ടു ന​ൽ​കു​ക​യും ശാ​സ്താം​കോ​ട്ട​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യിക​ൾ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഓ​ഫീ​സ് നി​ർ​മ്മി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.​അ​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മു​ന്പാണ് ഡി​പ്പോ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ഏ​താ​നും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​ട​ക്കം ഇ​വി​ടെ നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​ന​വും മെ​ല്ലെ നി​ല​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഗാ​രേ​ജ് ഇ​ല്ലാ​തെ ഡി​പ്പോ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെന്ന പു​തി​യ നി​ല​പാ​ടു​മാ​യി കെഎ​സ്ആ​ർടിസി രം​ഗ​ത്ത് വ​ന്നു. തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്തൂ​രി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സാ​മ്പ​ത്തി​കം ക​ണ്ടെ​ത്തി ഗാ​രേ​ജി​ന് സ്ഥ​ലം വാ​ങ്ങു​ക​യും കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യും ചെ​യ്തു.

ഓ​ഫീ​സ് വി​പു​ല​പ്പെ​ടു​ത്ത​ൽ, ബ​സ് ടെ​ർ​മി​ന​ൽ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡി​പ്പോ​യി​ൽ ത​ന്നെ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചെങ്കി​ലും ഡി​പ്പോ പ്ര​വ​ർ​ത്ത​നം മാ​ത്രം ആ​രം​ഭി​ച്ചി​ല്ല.​ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദങ്ങ​ൾ ന​ട​ത്തി​യി​ട്ടും കെ​എ​സ്ആ​ർടി​സി യുടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഇ​തി​ന് ത​ട​സ​മാ​യി നി​ന്ന​ത്. ഇ​നി സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​നി യാ​ഥാ​ർ​ഥ്യ​മാ​കാ​നും സാ​ധ്യ​ത ഇ​ല്ല.

ഇ​തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്ത് വി​ട്ട് ന​ൽ​കി​യ സ്ഥ​ലം തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. കെ ​എ​സ്ആ​ർടി​സി- സ്വ​കാ​ര്യ ബ​സുക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ ബ​സ് ഡി​പ്പോ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ശാ​സ്താം​കോ​ട്ട​യി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന്നും സ​മീ​പ​ത്തെ ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നുമുള്ള സ്ഥ​ല​മാ​യി ഡി​പ്പോ മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ശാ​സ്താം​കോ​ട്ട ജം​ഗ്ഷ​നി​ലെ ഓ​ട നി​ർ​മാ​ണ​ത്തിന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മ്മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ ഡി​പ്പോ​യി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​താ​ണ് അ​വ​സാ​ന​ത്തെ കാ​ഴ്ച.