വേ​ന​ൽ തു​മ്പി​ക​ൾ അറിവുത്സവം ഉ​ത്ഘാ​ട​നം ചെയ്തു
Thursday, April 25, 2019 11:14 PM IST
കൊ​ല്ലം :പെ​രി​നാ​ട് ജ്യോ​തി ആ​ർ​ട്സ് തീ​യേ​റ്റേ​ഴ്സി​ന്‍റെ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള അ​റി​വു​ത്സ​വം വേ​ന​ൽ​ത്തു​മ്പി​ക​ൾ 2019ന്‍റെ ഉദ്ഘാടനം കെ​പിഎ ​സി ലീ​ലാ​കൃ​ഷ്ണ​ൻ നിർവഹി ച്ചു. കെ. ​ശ​ശി​ധ​ര​ൻ പി​ള്ള അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. എം. ​എ​സ്. ഗോ​പ​കു​മാ​ർ, ഡോ​. ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ് , അ​ഭി​ന​വ്, അ​ഷ്ട​മു​ടി ര​വി​കു​മാ​ർ, എ​സ്. സു​രേ​ഷ് ബാ​ബു,അ​ജി​ത്‌ കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

തു​ട​ർ​ന്ന് ഡോ. എ​സ്. എ​സ്. ഫി​ലോ​മി​ന സ​ർ​ഗ സാ​ഹി​ത്യ ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ്സെ​ടു​ത്തു. നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​മ്പി​ൽ മ​ജീ​ഷ്യ​ൻ അ​ക്ഷ​യ് ഓ​വ​ൻ, എം. ​ശ​ഹ​റു​ദീ​ൻ ആ​ർ. ബി. ​ഷി​ജി​ത്, സ്മി​ത എം ​ബാ​ബു എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.