ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ചു
Thursday, April 25, 2019 11:14 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ള​ങ്ങ​ളും തോ​ടു​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി പാ​രി​സ്ഥി​തി​ക ഘ​ട​ന നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ല​സം​ര​ക്ഷ​ണം കൂ​ടി ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി തോ​ടു​ക​ളു​ടെ​യും കു​ള​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സ്ത്രീ​ക​ളു​ടെ മു​ൻ​കൈ​യ്യി​ലാ​ണ് ജ​ലാ​ശ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കു​ള​ങ്ങ​ര​യ്ക്കു സ​മീ​പ​മു​ള്ള ത​ഴ​വ​യ​ൽ ത​ഴ​തോ​ട്ടി​ൽ ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തിന്‍റെ ഭാ​ഗ​മാ​യ തോ​ടി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് 552 മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ക​യ​ർ​ഭൂ​വ​സ്ത്രം വി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി 496 തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് മാ​റ്റി വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഓ​ച്ചി​റ ബി​ഡി​ഒ ആ​ർ അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

മേ​ട്ര​ൻ ഹ​രി​ത ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 27 തൊ​ഴി​ലാ​ളി​ക​ളാ​ണ് തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ഇ​ടി​ഞ്ഞു താഴ്ന്ന തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ മ​ണ്ണി​ട്ട് ബ​ല​പ്പെ​ടു​ത്തി ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ച്ച് മു​ള​കു​റ്റി​ക​ൾ കൊ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ക​ളി​ലും താ​ഴെ​യും പ്ര​ത്യേ​കം വ​ര​മ്പു കോ​രി വ​യ്ക്കു​ന്ന​തോ​ടെ​യാ​ണ് ഭൂ​വ​സ്ത്രം സ്ഥാ​പി​ക്ക​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത്. ഇ​തി​ന​കം 300 മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു.

തോ​ടി​ന്‍റെ എ​തി​ർഭാ​ഗം ഓ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​വി​ടെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി തു​ട​ങ്ങും. ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ലെ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളാ​യ തൊ​ടി​യൂ​ർ, ത​ഴ​വ, ആ​ല​പ്പാ​ട്, ഓ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തോ​ടെ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ദ​ത്ത സം​ര​ക്ഷ​ണ​ഭി​ത്തി ഒ​രു​ങ്ങും.