27 തട്ടുകടകളും 12 അനധികൃത നിർമാണങ്ങളും നീക്കി
Tuesday, May 14, 2019 10:53 PM IST
കൊല്ലം: ഓ​പ​റേ​ഷ​ൻ ഈ​സി വാ​ക്ക് പ​ദ്ധ​തി​ ഇന്നലെ രാ​വി​ലെ 7.30 മു​തൽ സി​വിൽ സ്റ്റേ​ഷ​നിൽ നി​ന്ന് ആ​രം​ഭി​ച്ച് രാ​മ​ൻ​കു​ള​ങ്ങ​ര, കാ​വാ​നാ​ട് വ​ഴി ശ​ക്തി​കു​ള​ങ്ങ​ര​യിൽ അവസാനിപ്പിച്ചു. 27 ത​ട്ടു​ക​ട​ക​ൾ, 12 അ​ന​ധി​കൃ​ത​നി​ർ​മാ​ണ​ങ്ങ​ൾ 57 വ്യാ​പാ​രി​ക​ൾ അ​ന​ധി​കൃ​ത​മാ​യി പൊ​തു സ്ഥ​ല​ത്തേ​യ്ക്ക് ഇ​റ​ക്കി വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു. കൈയേറ്റം ആ​വ​ർ​ത്തി​ച്ചാð നി​യ​മ​പ​ര​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മുന്നറിയിപ്പും നൽകി. ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റ്റി ​സൂ​ധീ​ർ, റ​വ​ന്യു ഓ​ഫീ​സ​ർ ജി ​മു​ര​ളി, ഹെൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​സ​ന്ന​ൻ, പ്ര​ദീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ​മാ​രാ​യ ഷാ​നാ​വാ​സ്, സ്മി​ത, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി​നോ​ദ്കു​മാ​ർ, ബി.​ജ​യ​ശ്രീ, എ​ൻ.​എ​ച്ച്, പി.​ഡ​ബ്ല്യു.​ഡി, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​പ​റേ​ഷ​ൻ ഈ​സി വാ​ക്ക് ഇന്ന് സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ പ​രി​സ​രം, ഹൈ​സ്കൂ​ൾ പ​രി​സ​രം, തൃ​ക്ക​ട​വൂ​ർ മേ​ഖ​ല എ​ന്നീ ഭാ​ഗ​ങ്ങ​ളിൽ ന​ട​ക്കും. തു​ട​ർ​ന്നു​ള​ള ദി​വ​സ​ങ്ങ​ളിൽ ത​ട്ടു​ക​ൾ, പൊ​രി​പ്പ് ക​ട​ക​ൾ, മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളിൽ മി​ന്നൽ പ​രി​ശോ​ധ​ന ന​ട​ത്തു​ം. വൃ​ത്തി​ഹീ​ന​മാ​യ പ​രി​സ​രം, പ​ഴ​കി​യ​തും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​വു​മാ​യ എ​ണ്ണ ഉ​പ​യോ​ഗി​ച്ച് ഉണ്ടാ​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച വ്യാ​പ​ക​മാ​യ പ​രാ​തി ന​ഗ​ര​സ​ഭ​യിൽ ല​ഭി​ച്ചു​കൊïി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി വ്യാ​പ​ക​മാ​ക്കി​യ​ത്.