അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല: ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
Tuesday, May 14, 2019 11:24 PM IST
കൊല്ലം: മ​ത്സ്യ​സ​മ്പ​ത്ത് നി​ല​നി​റു​ത്തു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​വ​ള്ളി ഫി​ഷ​റീ​സ് അ​വ​ബോ​ധ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
അ​ഷ്ട​മു​ടി കാ​യ​ലി​ലെ മ​ത്സ്യ സ​മ്പ​ത്തും ജൈ​വ വൈ​വി​ധ്യ​വും കു​റ​ഞ്ഞ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രു​ടേ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പു വ​രു​ത്തി​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
ക​ല്ലി​ക​ക്ക​യു​ടെ സ​മ്പ​ത്ത് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ശാ​സ്ത്രീ​യ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ്ഥാ​പി​ക്കും. സം​സ്ഥാ​ന മ​ത്സ്യ​മാ​യ ക​രി​മീ​ന്‍ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളും അ​നു​ബ​ന്ധ​മാ​യു​ണ്ടാ​കും. അ​നു​യോ​ജ്യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ ന​ട്ട് മ​ത്സ്യ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക പ്ര​ജ​ന​ന​കേ​ന്ദ്ര​ങ്ങ​ള്‍ പു​ന​സൃ​ഷ്ടി​ക്കാ​നും വ​ഴി​യൊ​രു​ക്കും.
ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നാ​യി കൂ​ടു​ക​ളി​ലെ മ​ത്സ്യ​കൃ​ഷി പോ​ലെ​യു​ള്ള നൂ​ത​ന മ​ത്സ്യ​കൃ​ഷി രീ​തി​ക​ളാ​ണ് പ​രീ​ക്ഷി​ക്കു​ക. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പു വ​രു​ത്തി​യാ​കും പ​ദ്ധ​തി ന​ട​ത്തി​പ്പ്. കാ​യ​ലി​ലെ മ​ത്സ്യ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി ഫി​ഷ​റീ​സ് മാ​നേ​ജ്‌​മെ​ന്‍റ് കൗ​ണ്‍​സി​ലു​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു.
അ​ന​ധി​കൃ​ത​മാ​യി ഊ​ന്നി - ചീ​ന​വ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നെ​തി​രെ നോ​ട്ടീ​സ് ന​ല്‍​കും. ജൂ​ണ്‍ മാ​സ​ത്തോ​ടു കൂ​ടി നീ​ക്കം ചെ​യ്യു​ന്നു​മു​ണ്ട്. മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന ചെ​റി​യ ക​ണ്ണി വ​ലി​പ്പ​മു​ള്ള വ​ല​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കും.
35 മി​ല്ലീ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ ക​ണ്ണി വ​ലി​പ്പം ഉ​ള്ള​വ ഊ​ന്നി വ​ല​യി​ലും 25 മി​ല്ലീ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ലു​ള്ള​വ ചീ​ന​വ​ല​യി​ലും ഉ​പ​യോ​ഗി​ക്കാ​നാ​ണ് അ​നു​മ​തി.
ചീ​ന​വ​ല​യി​ല്‍ 20 വാ​ട്‌​സി​ല്‍ കു​റ​ഞ്ഞ ലൈ​റ്റ് ഉ​പ​യോ​ഗി​ക്ക​ണം. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വും, നി​യ​മ​ലം​ഘ​ന​വും ത​ട​യു​ന്ന​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
കാ​യ​ല്‍​തീ​ര​ത്തു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ള്‍, ഉ​ള്‍​നാ​ട​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ശാ​സ്ത്ര​ജ്ഞ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.