റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം
Monday, May 20, 2019 10:22 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം മൈ​ത്രീ​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​ഷാ​ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് എ​ബ്ര​ഹാം അ​ധ്യക്ഷ​ത വ​ഹി​ച്ചു. ‌
ബ്രി​ജേ​ഷ് എ​ബ്ര​ഹാം ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​രോ​ജി​നി ബാ​ബു ആ​ട്ടി​ൻ​കു​ട്ടി​ക​ളു​ടെ വി​ത​ര​ണ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ൺ​കു​ട്ടി ജോ​ർ​ജ് പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​ല​ജ ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി ബി.​ശ്രീ​കു​മാ​ർ, ജോ​ൺ​സ​ൺ, ഒ.​ടി.​വ​ർ​ഗീ​സ്, ജെ.​ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്രസംഗി​ച്ചു.