പു​സ്ത​ക ച​ർ​ച്ച​യും ക​വി​യ​ര​ങ്ങും
Monday, May 20, 2019 10:22 PM IST
കൊ​ല്ലം : കാ​വ്യ​കൗ​മു​ദി ന​ട​ത്തി​വ​രാ​റു​ള​ള പ്ര​തി​മാ​സ പ​രി​പാ​ടി​ 26ന് ​ശ​ങ്ക​ർ ന​ഗ​ർ ഹാ​ളി​ൽ 1.30ന് ​നടക്കും. ഗാ​ന​ര​ച​യി​താ​വ് സു​ധി വേ​ള​മാ​ന്നൂ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജ​യ​പ്ര​കാ​ശ് വ​ട​ശേരി​ക്ക​ര അ​ധ്യക്ഷ​ത വ​ഹി​ക്കും. കു​മാ​ര​നാ​ശാ​ന്‍റെ ദു​ര​വ​സ്ഥ ഖ​ണ്ഡ​കാ​വ്യം ര​മാ​ദേ​വി എം ​അ​വ​ത​രി​പ്പി​ക്കും. കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വി. ​മ​ഹേ​ന്ദ്ര​ൻ നാ​യ​ർ, ബോ​ബ​ൻ ന​ല്ലി​ല, മാ​ന്പ​ള​ളി ജി. ​ആ​ർ. ര​ഘു​നാ​ഥ​ൻ എ​ന്നി​വ​ർ പു​സ്ത​ക​ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. കാ​വ്യ​കൗ​മു​ദി ക​വി​ക​ൾ ക​വി​ത​ക​ൾ ആ​ല​പി​ക്കും.

ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി;
അപേക്ഷ ക്ഷണിച്ചു

കൊ​ട്ടാ​ര​ക്ക​ര: വെ​ളി​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
കാ​ലി​ത്തൊ​ഴു​ത്ത്, ആ​ട്ടി​ൻ​കൂ​ട്, കോ​ഴി​ക്കൂ​ട്, ക​മ്പോ​സ്റ്റ് നി​ർ​മ്മാ​ണം, മ​ത്സ്യം വ​ള​ർ​ത്തു​ന്ന കു​ളം, കു​ടി​വെ​ള്ള കി​ണ​ർ, അ​സോ​ള​കൃ​ഷി ടാ​ങ്ക് എ​ന്നി​വ നി​ർ​മ്മി​ക്കു​ന്ന​തി​നാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. 31ന് ​മു​ൻ​പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.