സൗ​ജ​ന്യ പ​രീ​ക്ഷാ പ​രി​ശീ​ല​നം
Monday, May 20, 2019 10:24 PM IST
കൊല്ലം: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​കു​ള​ങ്ങ​ര പ​ഴ​യ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സൗ​ജ​ന്യ പി ​എ​സ് സി ​പ​രീ​ക്ഷാ പ​രി​ശീ​ല​നം ജൂ​ലൈ ഒ​ന്നി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ ജൂ​ണ്‍ 15 വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 04762664217, 9447428351 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.

ക്ഷീ​ര​ദി​നാ​ച​ര​ണം

കൊല്ലം: ലോ​ക ക്ഷീ​ര​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ച്ചി​റ ക്ഷീ​ര​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പെ​യി​ന്‍റിം​ഗ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. 25ന് ​വൈ​കുന്നേരം നാ​ലി​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04762698550.

ഡി​പ്ലോ​മ പ​രീ​ക്ഷ 25ന്

​കൊല്ലം:റ​ദ്ദാ​ക്കി​യ 2015 സ്കീം ​പ്ര​കാ​ര​മു​ള്ള റെ​ഫ്രി​ജ​റേ​ഷ​ന്‍ ആ​ന്‍റ് എ​യ​ര്‍ ക​ണ്ടീ​ഷ​നിം​ഗ് (6023) ഡി​പ്ലോ​മ പ​രീ​ക്ഷ 25ന് ​രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ എ​ഴു​കോ​ണ്‍ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ല്‍ ന​ട​ക്കും.