സ​ർ​വ​മ​ത പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ചു
Monday, May 20, 2019 11:48 PM IST
കൊ​ല്ലം: മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ.​ജേ​ക്ക​ബ് മ​ണ്ണാ​റ പ്രാ​യ​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പ്ര​സ​ന്ന​ൻ ചെ​പ്പ​ള്ളി എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സ​ർ‌​വ​മ​ത പ്രാ​ർ‌​ഥ​ന സം​ഘ​ടി​പ്പി​ച്ചു.
കൊ​ല്ലം ചി​ന്ന​ക്ക​ട ബീ​ച്ച്റോ​ഡി​ലെ ആ​ന്പാ​ടി ഹാ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ പെ​രു​ന്പ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ആ​ന്പാ​ടി സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കു​ഞ്ഞ​ച്ച​ൻ പ​രു​ത്തി​യ​റ, യു.​കെ.​അ​ഹ​മ്മ​ദ്കോ​യ, മാ​ത്ര ര​വി, ആ​നി ജോ​ൺ, മ​ണി​യ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ൾ ര​ഷീ​ദ്, ആ​ൽ​ബ്ര​ട്ട്, ശാ​ന്തി​നി​കേ​ത​ൻ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടാ​ത്ത​ല സു​രേ​ന്ദ്ര സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ​ഹ​വാ​സ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ൽ സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​ൻ ഗ​ണ​പൂ​ജാ​രി ക്ളാ​സെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് എ​ൻ.​ജ​യ​ദേ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സി.​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ കെ.​കു​മാ​ര​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.