ക​നാ​ലി​ല്‍ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, May 21, 2019 1:20 AM IST
പ​ത്ത​നാ​പു​രം : കെ​ഐ​പി ക​നാ​ലി​ല്‍ കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​ല ചാ​ച്ചി​പ്പു​ന്ന ത​ച്ച​ക്കോ​ട് ല​ക്ഷ്മി വി​ലാ​സ​ത്തി​ല്‍ സി​ഞ്ചു (35)വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ഴ​പ്പാ​റ അ​ക്വ​ഡേ​റ്റി​ന് സ​മീ​പ​ത്തു​നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും മ​ണി​ക്കൂ​റു​ക​ള്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ഇ​ന്ന​ലെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. സ​മീ​പ​ത്ത് റ​ബ​ര്‍ ടാ​പ്പിം​ഗി​നാ​യി എ​ത്തി​യ​വ​രാ​ണ് സി​ഞ്ചു വെ​ള്ള​ത്തി​ല്‍ ചാ​ടു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​മെ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. വെ​ളി​ച്ച​ക്കു​റ​വ് കാ​ര​ണം വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഘം തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. സി​ഞ്ചു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ലം ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്നാ​ണ് ക​ത്തി​ല്‍ എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.