ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍; പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി
Tuesday, May 21, 2019 10:49 PM IST
കൊല്ലം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​ദേ്യാ​ഗ​സ്ഥ​രു​ടെ​യും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി കൊ​ല്ലം ത​ഹ​സീ​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.
തേ​വ​ള്ളി ഗ​വ​. മോ​ഡ​ല്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദേ്യാ​ഗ​സ്ഥ​രു​ടെ​യും കൗ​ണ്ടിം​ഗ് ഏ​ജന്‍റു​മാ​രു​ടെ​യും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ രാ​മ​വ​ര്‍​മ ക്ല​ബി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. കൗ​ണ്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ സ്‌​കൂ​ളി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ മ​ല​യാ​ളി സ​ഭാ മെ​മ്മോ​റി​യ​ല്‍ എ​ന്‍ എ​സ്എ​സ് യു​പി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ന്‍എ​സ്എ​സ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ന് എ​തി​ര്‍​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യ​ണം.
സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദേ്യാ​ഗ​സ്ഥ​രു​ടെ​യും കൗ​ണ്ടിം​ഗ് ഏ​ജന്‍റു​മാ​രു​ടെ​യും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ വാ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു പി സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടി​ലും കൗ​ണ്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ള്‍ കോ​മ്പൗ​ണ്ടിന്‍റെ വ​ട​ക്ക് ഭാ​ഗ​ത്തും പാ​ര്‍​ക്ക് ചെ​യ്യ​ണം. കൗ​ണ്ടിം​ഗ് സ്റ്റാ​ഫു​ക​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ക​ര്‍​മ​ല റാ​ണി ട്രെ​യി​നിം​ഗ് കോ​ളേ​ജി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

പോ​ലീ​സ് വാ​ഹ​ന-​സു​ര​ക്ഷ
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി

കൊല്ലം: വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​യ തേ​വ​ള്ളി ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ള്‍, സെന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​റ്റി പോ​ലീ​സ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ട​ത്തി​വി​ടി​ല്ല. മൊ​ബൈ​ല്‍​ഫോ​ണ്‍, ക്യാ​മ​റ തു​ട​ങ്ങി​യ ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ അ​നു​വ​ദി​ക്കി​ല്ല. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്‍​വ​ശം വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി ​കെ മ​ധു അ​റി​യി​ച്ചു.