സിലിണ്ടറിൽ നിന്നും ഗ്യാ​സ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
Tuesday, May 21, 2019 11:35 PM IST
ച​വ​റ: സി​ലി​ണ്ട​റി​ൽ നി​ന്നും ഗ്യാ​സ് ചോ​ർ​ന്ന​ത് വീ​ട്ടു​കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ച​വ​റ കൊ​ട്ടു​കാ​ട് പാ​ലോ​ട് കു​റ്റി​യി​ൽ ഷ​ഹു​ബാ​ന​ത്തി​ന്‍റെ വീ​ട്ടി​ലെ സി​ലി​ണ്ട​റി​ൽ നി​ന്നു​മാ​ണ് ഗ്യാ​സ് ലീ​ക്കാ​യ​ത്. ഇന്നലെ വൈകുന്നേരം 5.10 നാ​യി​രു​ന്നു സം​ഭ​വം. പാ​ച​ക​ത്തി​നി​ട​യി​ൽ ഗ്യാ​സ് ചോ​ർ​ന്ന​തോ​ടെ വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​ല​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്‌ ച​വ​റ ഫ​യ​ർ​ഫോഴ്സെ​ത്തി ഗ്യാ​സ് നി​ർ​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

പു​ന​ലൂ​ർ: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം പു​ന​ലൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​ച​രി​ച്ചു.
കെ​പി​സി​സി വെ​സ് പ്ര​സി​ഡ​ന്‍റ് ഭാ​ര​തീ​പു​രം ശ​ശി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ലൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി.​ജ​യ​പ്ര​കാ​ശ്, കെ.​സു​കു​മാ​ര​ൻ, സ​ഞ്ജു ബു​ഖാ​രി, അ​ടൂ​ർ ജ​യ​പ്ര​സാ​ദ്, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ യ​മു​ന, താ​ജു നി​സ, ഝാ​ൻ​സി, ഷേ​ർ​ളി പ്ര​ദീ​പ് ലാ​ൽ, കോ​ൺ​ഗ്ര​സ് നേ​താ​വ് റ​ഷീ​ദു​കു​ട്ടി, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സു​മേ​ഷ്, മു​ഹ​മ്മ​ദ് റാ​ഫി, ഷെ​ബി​ൻ, സൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.