സു​വ്യ​ക്ത​മാ​യ ദ​ർ​ശ​ന​ത്തോ​ടും ദി​ശാ​ബോ​ധ​ത്തോ​ടും​കൂ​ടി സ​മൂ​ഹ​ത്തെ ന​യി​ക്കു​വാ​ൻ ക​ഴി​യ​ണം: ഡോ.​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ്.
Wednesday, May 22, 2019 10:32 PM IST
കൊ​ട്ടാ​ര​ക്ക​ര:​ സു​വ്യ​ക്ത​മാ​യ ദ​ർ​ശ​ന​ത്തോ​ടും ദി​ശാ​ബോ​ധ​ത്തോ​ടും കൂ​ടി സ​മൂ​ഹ​ത്തെ ന​യി​ക്കു​വാ​ൻ ക​ഴി​യ​ണ​മെ​ന്ന് റി​ട്ട. ഡി​ജി​പി ഡോ.​ അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് പ​റ​ഞ്ഞു. ആ​ത്മീ​യ​മാ​യി ദ​രി​ദ്ര​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ മ​ന​സി​ൽ ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളും സൃ​ഷ്ടി​ച്ച് അ​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​വാ​ൻ ക​ത്തോ​ലി​ക്ക സ​ഭ ചെ​യ്യു​ന്ന ദൗ​ത്യം മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പി​ൻ​തു​ട​ര​ണ​മെ​ന്നും അദ്ദേ ഹം പ​റ​ഞ്ഞു. മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) വൈ​ദീ​ക ജി​ല്ല അ​ത്മാ​യ സം​ഗ​മ​വും എം​സി​എ ദി​നാ​ച​ര​ണ​വും ക​രി​ക്കം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡന്‍റ് ബാ​ബു ചെ​റു​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫാ. ശാ​മു​വേ​ൽ കു​ന്നും​പു​റം, ഫാ.​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ, സ​ഭാ​ത​ല സ​മി​തി അം​ഗം റ​ജി മോ​ൻ വ​ർ​ഗീ​സ്, മാ​ത്തു​ക്കു​ട്ടി തെ​ക്കേ​ട​ത്ത്, ജോ​മി തോ​മ​സ്, ബൈ​ജു ക​ളീ​ക്ക​ൽ, ജോ​ൺ ഡാ​നി​യേ​ൽ, ജി​ജി പ​ന​വേ​ലി, വ​ൽ​സ​മ്മ പാ​പ്പ​ച്ച​ൻ, ലാ​ലു ക​രി​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഫാ.​റോ​യി ജോ​ർ​ജി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.