വിവി പാ​റ്റ് എ​ണ്ണു​ന്ന​ത് ഇ​ങ്ങ​നെ
Wednesday, May 22, 2019 10:32 PM IST
കൊല്ലം: പാ​ര്‍​ല​മെന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും തിെര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ച് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ വി ​വി പാ​റ്റ് ര​സീ​തു​ക​ളാ​ണ് എ​ണ്ണു​ക. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ലി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​തി​ന് ശേ​ഷ​മാ​കും വി ​വി പാ​റ്റ് ര​സീ​തു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങു​ക.
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും ഓ​രോ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ​യും വി ​വി പാ​റ്റു​ക​ള്‍ എ​ണ്ണു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പൊ​തു നി​രീ​ക്ഷ​ക​ന്‍, സ്ഥാ​നാ​ര്‍​ഥി അ​ല്ലെ​ങ്കി​ല്‍ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​സം​ബ്ലി മ​ണ്ഡ​ല​ത്തിന്‍റെ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​കും ന​റു​ക്കെ​ടു​ക്കു​ക.
വി ​വി പാ​റ്റ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് സം​ബ​ന്ധി​ച്ച് സ്ഥാ​നാ​ര്‍​ഥി​യെ​യോ തി​ര​ഞ്ഞെ​ടു​പ്പ് ഏ​ജന്‍റി​നെ​യോ ലി​ഖി​ത രൂ​പ​ത്തി​ല്‍ അ​റി​യി​ക്കും. നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പേ​ര്, ന​മ്പ​ര്‍, തെര​ഞ്ഞെ​ടു​പ്പ് തീ​യ​തി, പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ന​മ്പ​ര്‍ എ​ന്നി​വ പ്രി​ന്‍റ് ചെ​യ്ത പോ​സ്റ്റ്കാ​ര്‍​ഡ് വ​ലി​പ്പ​ത്തി​ലു​ള്ള പേ​പ്പ​ര്‍ കാ​ര്‍​ഡു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ​യെ​ല്ലാം ന​റു​ക്കെ​ടു​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഏ​തെ​ങ്കി​ലും വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്റെ ഡി​സ്‌​പ്ലേ ത​ക​രാ​ര്‍ മൂ​ലം നേ​ര​ത്തെ ഏ​തെ​ങ്കി​ലും വി ​വി പാ​റ്റ് എ​ണ്ണി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​യെ ന​റു​ക്കെ​ടു​പ്പി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. പ്ര​തേ്യ​കം ത​യ്യാ​റാ​ക്കി​യ വി ​വി പാ​റ്റ് കൗ​ണ്ടിം​ഗ് ബൂ​ത്തി​ലാ​കും വി ​വി പാ​റ്റ് ര​സീ​തു​ക​ള്‍ എ​ണ്ണു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വീ​ഡി​യോ​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.