യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്; പ്ര​തി പി​ടി​യി​ല്‍
Wednesday, May 22, 2019 11:37 PM IST
കൊ​ല്ലം: യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ഹൃ​ത്ത് പി​ടി​യി​ലാ​യി.
പ​ര​വൂ​ര്‍ പൂ​ത​ക്കു​ളം ക​ല​യ്‌​ക്കോ​ട് ഞാ​റോ​ട്ട് കോ​ള​നി​യി​ല്‍ വ​ര​മ്പി​ട്ട വീ​ട്ടി​ല്‍ അ​ശോ​ക​നെ(35)​യാ​ണ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ ഏ​പ്രി​ല്‍ 17ന് ​ക​ണ്ടെ​ത്തി​യ​ത്. പ​ര​വൂ​ര്‍ മേ​ൽപ്പാ​ലം ഓ​വ​ര്‍​ബ്രി​ഡ്ജി​ന​ടു​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.
പ​ര​വൂ​ര്‍ പോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ അ​ശോ​ക​ന്‍റെ മാ​താ​വ് ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചാ​ത്ത​ന്നൂ​ര്‍ എ​സി​പി സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം, അ​ശോ​ക​ന്‍റെ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ന​ര​ഹ​ത്യ​യു​ടെ ചു​രു​ള​ഴി​ച്ച​ത്.
അ​ശോ​ക​ന്‍ സു​ഹൃ​ത്തു​ക്ക​ളാ​യ മ​ണി​ക​ണ്ഠ​ന്‍ സ​ഹ​ദേ​വ​ന്‍ എ​ന്നി​വ​രു​മൊ​ത്ത് സം​ഭ​വ ദി​വ​സം രാ​വി​ലെ മു​ത​ല്‍ മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം മ​ണി​ക​ണ്ഠ​ന്‍റെ പണം കൊ​ടു​ത്ത് വാ​ങ്ങി​യ അ​ര ലി​റ്റ​ര്‍ മ​ദ്യം മ​ഞ്ചാ​ടി​മൂ​ട് ക​ല്ലം തൊ​ടി​യി​ല്‍ കാ​യ​ല്‍ വാ​ര​ത്ത് ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത വാ​ടി​ന് സ​മീ​പം മ​ദ്യ​പി​ച്ച് വ​രു​മ്പോ​ള്‍ പ​ഴം വാ​ങ്ങാ​നാ​യി മ​ണി​ക​ണ്ഠ​നും സ​ഹ​ദേ​വ​നും പോ​യ സ​മ​യം അ​ശോ​ക​ന്‍ മ​ദ്യ​കു​പ്പി​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. തി​രി​കെ എ​ത്തി​യ മ​ണി​ക​ണ്ഠ​നും സ​ഹ​ദേ​വ​നും അ​ശോ​ക​നെ തെ​ര​ഞ്ഞെ​ങ്കി​ലും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ​ഹ​ദേ​വ​ന്‍ തി​രി​കെ പോ​യി.
മ​ണി​ക​ണ്ഠ​ന്‍ മ​ദ്യ​കു​പ്പി തി​രി​കെ വാ​ങ്ങാ​നാ​യി അ​ശോ​ക​നെ അ​ന്വേ​ഷി​ച്ച് ന​ട​ക്ക​വെ റെ​യി​ല്‍ പാ​ളം വ​ഴി മേ​ല്‍​പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് അ​ശോ​ക​ന്‍ പോ​യ​താ​യി ഗേ​റ്റി​ന​ടു​ത്ത് നി​ന്ന മ​റ്റൊ​രു സു​ഹൃ​ത്തി​ല്‍ നി​ന്നും അ​റി​ഞ്ഞു. മ​ണി​ക​ണ്ഠ​ന്‍ അ​ശോ​ക​നെ പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ല്‍ മ​ദ്യ​കു​പ്പി​ക്കാ​യി പി​ടി​വ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ മ​ണി​ക​ണ്ഠ​ന്‍ അ​ശോ​ക​നെ പാ​ള​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു. ആ ​സ​മ​യം അ​തു​വ​ഴി വ​ന്ന ട്രെ​യി​ന്‍ ത​ട്ടി അ​ശോ​ക​ന്‍ മ​രി​ച്ചു.
പ​രി​ഭ്രാ​ന്ത​നാ​യി സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ട മ​ണി​ക​ണ്ഠ​ന്‍ ഈ ​വി​വ​ര​ങ്ങ​ള്‍ അ​ന്നേ ദി​വ​സം ത​ന്നെ സു​ഹൃ​ത്താ​യ ഷി​ബു​വി​നെ ക​ണ്ട് പ​റ​ഞ്ഞു. പോ​ലീ​സ് ചോ​ദി​ച്ചാ​ല്‍ ത​ന്നെ ക​ണ്ട കാ​ര്യം പ​റ​യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മ​ണി​ക​ണ്ഠ​ന്‍റെ സുഹൃ​ത്താ​യ ഷി​ബു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് കു​റ്റ​കൃ​ത്യം തെ​ളി​യി​ക്ക​പ്പെ​ട്ട​ത്.
അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. എ​സ്‌​ഐ​മാ​രാ​യ എ​ന്‍ കെ ​പ്ര​ശാ​ന്ത്, ബി​പി​ന്‍ പ്ര​കാ​ശ്, മ​ധു, സ​തീ​ശ​ന്‍, അ​നി​ല്‍​കു​മാ​ര്‍, എ​എ​സ്‌​ഐ രാ​ജു, സി​പി​ഒ​മാ​രാ​യ ഷാ​ഫി, ബി​ജു, ലി​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.
കേ​സി​ലെ സാ​ക്ഷി​ക​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ ആ​യ​തി​നാ​ല്‍ ഇ​വ​രു​ടെ മൊ​ഴി മ​ജി​സ്‌​ട്രേ​റ്റ് മു​ന്‍​പാ​കെ രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​മ​ര​ണ​മാ​യി മാ​റു​മാ​യി​രു​ന്ന കു​റ്റ​കൃ​ത്യം തെ​ളി​യി​ച്ച പ​ര​വൂ​ര്‍ പോ​ലീ​സി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി ​കെ മ​ധു അ​ഭി​ന​ന്ദി​ച്ചു.