മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ചതി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, May 22, 2019 11:37 PM IST
ച​വ​റ: നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ ലേ​ലം വി​ളി​ക്കു​ന്ന​തി​നി​ടെ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ന്നു.
മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ റ്റി ​യു പ​ന്മ​ന വി​ല്ലേ​ജ് സെ​ക്ര​ട്ട​റി പ​ന്മ​ന കോ​ലം ഹ​രി​വം​ശ​ത്തി​ൽ ശ​ശി (65) യ്ക്ക് ​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ ലേ​ലം വി​ളി ന​ട​ക്കു​ന്ന​തി​നി​ടെ യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ സാ​മൂ​ഹ്യ വി​രു​ദ്ധ​ൻ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ റ്റി ​യു ച​വ​റ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നീ​ണ്ട​ക​ര ഹാ​ർ​ബ​ർ ചു​റ്റി പ്ര​ക​ട​ന​വും തു​ട​ർ​ന്ന് യോ​ഗ​വും ന​ട​ത്തി. സി​ഐ​റ്റി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ർ​ദി​ച്ച​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ലം ജി​ല്ലാ മ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി ​ഐ റ്റി ​യു ച​വ​റ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എ​സ് ശ​ശി​വ​ർ​ണൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഷാ​ഹു​ൽ പെ​രു​ന്ന​വി​ള, സി ​ഐ റ്റി ​യു ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ർ ര​വീ​ന്ദ്ര​ൻ, ജി​ല്ലാമ​ത്സ്യ അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സിഐറ്റിയു ജി​ല്ലാ സെ​ക്ര​ട്ട​റി മ​ത്യാ​സ് അ​ഗ​സ്റ്റി​ൻ, കാ​സിം പ​ന്മ​ന, അ​ജി , അ​ജ​യ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.