പ്രതിയെന്നാരോപിച്ചയാളെ കോടതി വെറുതേവിട്ടു
Wednesday, May 22, 2019 11:37 PM IST
കൊ​ല്ലം: ക​ഞ്ചാ​വു​മാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യെ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റു ചെ​യ്ത കേ​സി​ലെ പ്ര​തി​യെ വെ​റു​തെ വി​ട്ടു. ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ലു​ള്ള കാ​മ​രാ​ജ് സ്ട്രീ​റ്റി​ൽ താ​മ​സ​ക്കാ​ര​നാ​യ അ​ർ​ജു​ന​നെ(48)​യാ​ണ് കൊ​ല്ലം രണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്.
ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം 5.600 കി.​ഗ്രാം ക​ഞ്ചാ​വു​മാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യ​പ്പോ​ൾ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നാ​ണ് പ്രോ​സി​ക്യ​ഷ​ൻ കേ​സ്. 2016 മാ​ർ​ച്ച് 30 ഉ​ച്ച​യ്ക്ക് ഒ​ന്നിനാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ആറ് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 17 രേ​ഖ​ക​ൾ ഹാ​ര​ജ​രാ​ക്കു​ക​യും ചെ​യ്തു.
പ്ര​തി ഭാ​ഗ​ത്തു​നി​ന്നും ഒ​രു സാ​ക്ഷി​യെ വി​സ്ത​രി​ച്ചു. പ്ര​തി​യ്ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്കു​ന്ന​തി​ന് പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലാ​യെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യ്ക്കു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ക​ല്ലൂ​ർ കൈ​ലാ​സ്നാ​ഥ്, ആ​ർ.​എ​സ്. പ്ര​ശാ​ന്ത്, ഉ​മ​യ​ന​ല്ലൂ​ർ ബി. ​ദീ​പു എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍

പ​ന്മ​ന: പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന വാ​ര്‍​ഡു​ക​ളി​ലെ​ക്കു​ള​ള ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ് പു​തു​ക്ക​ല്‍ നാളെ മു​ത​ല്‍ ജൂ​ണ്‍ 12 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും. നി​ല​വി​ലു​ള​ള ഇ​ന്‍​ഷു​റ​ന്‍​സ് കാ​ര്‍​ഡ്, ര​ജി​സ്റ്റർ ചെ​യ്യാ​നാ​യി എ​ത്തു​ന്ന ആ​ളി​ന്‍റെ ആ​ധാ​ര്‍ കാ​ര്‍​ഡ് , റേ​ഷ​ന്‍ കാ​ര്‍​ഡ്, അ​ന്‍​പ​ത് രൂ​പ എ​ന്നി​വ സ​ഹി​തം എ​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.