കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, May 23, 2019 1:28 AM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. പ​ന്മ​ന കോ​ലം വ​ട​ശേ​രി കോ​ള​നി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന കൊ​ല്ലം പു​ന്ത​ല​ത്താ​ഴം ഉ​ല്ലാ​സ് ന​ഗ​റി​ൽ കാ​ട​ൻ​ചി​റ വീ​ട്ടി​ൽ ശ്രീ​ബു​ദ്ധ​ൻ ( 43 ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ത​ട്ടാ​ശേ​രി ജം​ഗ്ഷ​ന് തെ​ക്കു​ഭാ​ഗ​ത്താ​യി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ശ്രീ​ബു​ദ്ധ​ൻ സ​ഞ്ച​രി​ച്ച സൈ​ക്കി​ളി​ൽ കൊ​ല്ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ ശ്രീ​ബു​ദ്ധ​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ അ​തേ ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്നും ദ്യ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു . ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ബു​ദ്ധ​ൻ രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​മ​രി​ച്ചു. മ​രി​ച്ച ശ്രീ​ബു​ദ്ധ​ൻ കൂ​ലി​വേ​ല​ക്കാ​ര​ൻ ആ​ണ് .ഭാ​ര്യ: ശ്രീ​ക​ല .മ​ക്ക​ൾ: ശ്രീ​രാ​ഗ്, ശ്രീ​ഗി​രി.